ഭരണവിരുദ്ധ വികാരത്തിൽ തകർന്നടിഞ്ഞ് ഇടത് കോട്ടകൾ ; ശക്തികേന്ദ്രങ്ങളിൽ കാലിടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമീപ കാലത്തൊന്നും നേരിടാത്ത സമാനതകളില്ലാത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് നൽകിയത്. കണ്ണൂരടക്കം ശക്തി കേന്ദ്രങ്ങളിലെല്ലാം പാർട്ടിക്ക് കാലിടറി. സിപിഎമ്മിന്‍റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രതികരണങ്ങൾ കൂടി ഉണ്ടാക്കുന്നതാണ് ഫലം. പാർട്ടിയിലെ പിണറായി വിജയന്‍റെ ആധിപത്യവും എം.വി ഗോവിന്ദന്‍റെ പാർട്ടി സെക്രട്ടറി സ്ഥാനവും പോലും ചോദ്യം ചെയ്യപ്പെടാനുളള സാധ്യതയുണ്ട്. മൂന്നാം എൽഡിഎഫ് സർക്കാർ എന്നുറപ്പിച്ച് കാത്തിരുന്ന സി പി എമ്മിന് പക്ഷെ സ്വന്തം കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോയന്ന യാഥാർഥ്യം തിരിച്ചറിയാനാകാതെ പോയി. പാർട്ടി കോട്ടയെന്ന കരുതിയ കണ്ണൂരിലായിരുന്നു ആ തിരിച്ചടിയുടെ ആഴമേറെയും.തളിപ്പറമ്പിലും പയ്യന്നൂരിലും ഉയർന്ന വിമത സ്വരങ്ങളെ അവജ്ഞയോടെ തളളിക്കളഞ്ഞ പാർട്ടിക്ക് പക്ഷെ ഫലം കനത്ത ആഘാതമായി.ധർമ്മടത്ത് പിണറായിയെ പോലും വിറപ്പിച്ച അടിയൊഴുക്കകൾ.തുടർഭരണമെന്ന മോഹം പൊലിഞ്ഞു പോയതല്ല ഈ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനുണ്ടാക്കുന്ന പ്രതിസന്ധി.

പിണറായി വിജയനെന്ന ഏക മുഖമുയർത്തിയായിരുന്നു ഈ തെരഞ്ഞെടുപ്പിനെ സിപിഎം നേരിട്ടത്.അതുകൊണ്ട് തന്നെ തിരിച്ചടിയുടെ ഭാരവും പിണറായിക്ക് മേൽ ചാർത്തപ്പെടും .ഭാര്യ കൂടിയായ പി.കെ ശ്യാമളയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതടക്കം സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നിലപാടുകൾക്കെതിരെ വിമർശനങ്ങളുണ്ടാകാനും സാധ്യതയുണ്ട്.പാർട്ടിയെ നിയന്ത്രിക്കുന്ന കണ്ണൂർ ലോബിക്കെതിരെ സമാന്തര നീക്കങ്ങൾക്കും സാധ്യതയുണ്ട്.പൊട്ടിത്തെറിയുടെ തുടക്കം കണ്ണൂരിൽ നിന്നായാലും അത്ഭുതപ്പെടേണ്ടതില്ല.കനത്ത പരാജയത്തിന്‍റെ കാരണം അണികളെ ബോധ്യപ്പെടുത്തുക എന്നതും സിപിഎമ്മിനു മുന്നിലെ വലിയ വെല്ലുവിളിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...