മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും : കെ.സി.വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കും സ്വജനപക്ഷപാതത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരായ ജനവിധിയാണെന്നും ഇതാണ് യഥാർഥ ‘കേരള സ്റ്റോറി’യെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അഭിപ്രായപ്പെട്ടു. പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിലെ ധിക്കാരത്തിനുള്ള മറുപടിയാണിതെന്നും, യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതൃത്വം കൂടിയാലോചനകളിലൂടെ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയത്തിൽ രാഹുൽ ഗാന്ധി അവതരിപ്പിച്ച ‘ഇന്ദിരാ ഗ്യാരണ്ടി’യും നേതാക്കളുടെ കൂട്ടായ പ്രവർത്തനവും നിർണായക പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎമ്മിലെ അഴിമതിയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടുവന്നവരെ സ്ഥാനാർഥികളാക്കാനുള്ള തീരുമാനം വൻ വിജയമായെന്ന് വേണുഗോപാൽ അവകാശപ്പെട്ടു. കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ സിപിഎം കോട്ടകളിൽ പോലും യുഡിഎഫിന് മുന്നേറാൻ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ കഷ്ടിച്ചാണ് ജയിച്ചുകയറിയതെന്നും, ടി.പി. ചന്ദ്രശേഖരന്റെ വധമുൾപ്പെടെയുള്ള അക്രമ രാഷ്ട്രീയത്തോട് കേരള മനസ്സാക്ഷി നടത്തിയ മധുരപ്രതികാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...