യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക് ; എമിറേറ്റ്സ് സർവീസുകൾ 96 ശതമാനവും പുനസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബൈ: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ എമിറേറ്റ്‌സ് എയർലൈൻ തങ്ങളുടെ ആഗോള ശൃംഖലയുടെ 96 ശതമാനവും പുനസ്ഥാപിച്ചു. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമപാതയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് സർവീസുകൾ പുനരാരംഭിച്ചത്. നിലവിൽ 72 രാജ്യങ്ങളിലായി 137 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്. പ്രതിവാരം 1,300-ലധികം സർവീസുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. കഴിഞ്ഞ ആഴ്‌ചകളിൽ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ, ജിസിസി, ഓസ്‌ട്രേലേഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചിരുന്നു.

തടസ്സങ്ങൾക്കിടയിലും 47 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ എമിറേറ്റ്‌സിന് സാധിച്ചു. ഇത് യാത്രക്കാർക്ക് എയർലൈനിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ശൃംഖല പുനസ്ഥാപിച്ചതോടെ കൂടുതൽ വിമാനങ്ങളും സീറ്റുകളും യാത്രാ ഓപ്ഷനുകളും ലഭ്യമാകുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഭാഗികമായ അടച്ചിടലിന് ശേഷമാണ് വ്യോമപാത ഇപ്പോൾ പൂർണമായി തുറന്നുകൊടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...