തമിഴ്‌നാട്ടിൽ ചുവപ്പണിഞ്ഞത് നാല് മണ്ഡലങ്ങൾ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച ഇടതുപക്ഷത്തിന് മികച്ച വിജയം. നാല് സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. രണ്ട് സീറ്റുകള്‍ വീതമാണ് സിപിഎമ്മും സിപിഐയും നേടിയത്. കീഴ്വേളൂർ, പത്മനാഭപുരം മണ്ഡലങ്ങളിലാണ് സിപിഎം ജയിച്ചുകയറിയതെങ്കില്‍ തിരുത്തുറൈപ്പൂണ്ടി, തള്ളി മണ്ഡലങ്ങളിലാണ് സിപിഐ വിജയിച്ചത്. അഞ്ച് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിച്ചത്. കീഴ്വേളൂർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ഡി. ലത 2,278 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച ലത, ടിവികെയുടെ സെന്തിൽ പാണ്ഡ്യയെയാണ് പരാജയപ്പെടുത്തിയത്. 2278 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലത നേടിയത്.

പത്മനാഭപുരം മണ്ഡലത്തിൽ ആവേശകരമായ വിജയമാണ് സിപിഎമ്മിന്റെ ആർ. ചെല്ലസ്വാമി സ്വന്തമാക്കിയത്. 15,569 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് ടിവികെയുടെ കൃഷ്ണകുമാറിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. കന്യാകുമാരി ജില്ലയിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നായ പത്മനാഭപുരത്തെ ഈ വിജയം ഇടതുപക്ഷത്തിന് വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്. അതേസമയം തിരുത്തുറൈപ്പൂണ്ടി മണ്ഡലത്തിലാണ് സിപിഐ സ്ഥാനാർത്ഥി കെ മാരിമുത്തു വിജയിച്ചത്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പാണ്ഡ്യൻ എസ്-നെ 12,922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാരിമുത്തു പരാജയപ്പെടുത്തിയത്. തള്ളി മണ്ഡലത്തിൽ സിപിഐയുടെ തന്നെ ടി രാമചന്ദ്രൻ 5240 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ ഡോ.നാഗേഷ്‌കുമാറിനെ പരാജയപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...