ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ വലത് കൈ കൊണ്ട് എഴുതാൻ നിർബന്ധിച്ചതെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ വലത് കൈ കൊണ്ട് എഴുതാൻ നിർബന്ധിച്ചതെന്ന് പരാതി. സ്കൂളിൽ ഇടത് കൈ കൊണ്ട് എഴുതാൻ ഒരു വിദ്യാർഥിയെയും അനുവദിക്കില്ലെന്ന് അധ്യാപകർ പറഞ്ഞതായാണ് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് കുളങ്ങരപീഡികയിലെ ആസെൻറ് ഇംഗ്ലീഷ് സ്‌കൂളിനെതിരെയാണ് ആരോപണം. വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് രക്ഷിതാക്കൾ പരാതി നൽകി. കോഴിക്കോട് കുളങ്ങരപീഡികയിലെ ആസെൻറ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയുണ്ട്.

സ്കൂളിൽ പോകാൻ കുട്ടി വിസമ്മതിച്ചതോടെ കാരണം അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ നിന്ന് നേരിട്ട മാനസിക സമ്മർദം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂളിലെത്തി അധ്യാപകരോട് സംസാരിച്ച് ധാരണ ആയെങ്കിലും വീണ്ടും ഇടത് കൈ കൊണ്ടെഴുതുന്നത് അധ്യാപകർ വിലക്കി. വലത് കൈ കൊണ്ട് എഴുതുന്നത് മാത്രമേ അംഗീകരിക്കാനാവൂ എന്ന് അധ്യാപകർ പറഞ്ഞതായും രക്ഷിതാക്കൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...