പഞ്ചായത്ത് കമ്മിറ്റിക്കിടെ വൈസ് പ്രസിഡന്റിന്റെ ദേഹത്ത് പ്രസിഡന്റ് ചൂടുവെള്ളമൊഴിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പൂവാർ: പൂവാർ പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനിടെ, വൈസ് പ്രസിഡന്റിന്റെ ദേഹത്ത് പ്രസിഡന്റ് ചൂടുവെള്ളമൊഴിച്ചു. കൈക്കും വയറിനും പൊള്ളലേറ്റ വൈസ്‌ പ്രസിഡന്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടി. യുഡിഎഫ് അധികാരത്തിലുള്ള തിരുപുറം ഗ്രാമപ്പഞ്ചായത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സിഎംപിയിലെ വൈസ്‌ പ്രസിഡന്റ് തിരുപുറം സുരേഷിനാണ് പൊള്ളലേറ്റത്. ലൈഫ് ഭവനപദ്ധതിക്കായി അനുവദിച്ച തുക, പ്രസിഡന്റ് വകമാറ്റി അനർഹർക്കു കൈമാറിയതായി വൈസ്‌ പ്രസിഡന്റ് ആരോപിച്ചു. പലർക്കും കിട്ടേണ്ട പണം വീതം വച്ചുനൽകിയെന്നാണ് ആക്ഷേപം.

കമ്മിറ്റിയിൽ ഈ പ്രശ്നം ഉന്നയിച്ചതാണ് കോൺഗ്രസ് അംഗമായ പ്രസിഡന്റ് ഷീനാ എസ്. ദാസിനെ പ്രകോപിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു. തുടർന്ന് കുടിക്കാനായി െവച്ചിരുന്ന ചൂടുവെള്ളം മുഖത്തേക്കൊഴിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെള്ളം കൈയിലും വയറ്റിലുമാണ്‌ വീണത്. സംഭവത്തിൽ പൂവാർ പോലീസിൽ പ്രസിഡന്റിനെതിരേ വൈസ് പ്രസിഡന്റ് പരാതി നൽകി.എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നാണ് പ്രസിഡന്റ് ഷീനാ എസ്.ദാസ് പറയുന്നത്. പഞ്ചായത്ത് കമ്മിറ്റിയിൽ ബഹളമുണ്ടാക്കി പോകുന്നതിനിടെ, വൈസ്‌ പ്രസിഡന്റിന്റെ കൈ തട്ടി വെള്ളം വെച്ചരുന്ന കുപ്പി മറിഞ്ഞുവീഴുകയായിരുന്നെന്നാണ് അവർ പറയുന്നത്. സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൂട്ടം മറിച്ചിട്ട മരം വീണ് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കുട്ടികൊമ്പൻ ചരിഞ്ഞു

0
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് റബ്ബർത്തോട്ടത്തിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ....

ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി യുഎഇ

0
അബുദാബി : ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി...

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...