ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി യുഎഇ

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി യുഎഇ. ദീർഘകാല ലക്ഷ്യത്തോടെ തന്നെയാണ് പകരം റൂട്ടുകളും തുറമുഖങ്ങളും ശക്തിപ്പെടുത്തുന്നതെന്ന് യുഎഇ വിദേശവ്യാപാരം ഹോർമൂസ് സംഘർഷങ്ങൾക്കിടയിലും യുഎഇ എണ്ണയിതര വ്യാപാരത്തിലും വരുമാനത്തിലും പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. ഒരു ഹോർമൂസ് അടയുമ്പോൾ പകരം അനേകം വഴികൾ തുറക്കുന്നു. അതിൽ പ്രധാനം കിഴക്കൻ തീരമേഖലയിലെ തുറമുഖങ്ങളായ ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നിവ. തുറമുങ്ങളുടെ വികസനം വേഗം കൂട്ടി. ആഗോള വിപണിയിൽ എണ്ണയെത്തിക്കാനുള്ള പൈപ്പ് ലൈനുകളും വികസിപ്പിക്കുന്നു. ഹോർമൂസിന് ബദലായുള്ള ചരക്കു നീക്കം ത്വരിഗത ഗതിയിലാക്കി.

യുഎഇയിൽ നടക്കുന്ന ഹില്ലി ഫോറത്തിലാണ് വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി ഇക്കാര്യം വ്യക്തമാക്കിയത്.സംഘർഷം കാരണമുണ്ടായ സ്തംഭനം മറികടക്കാൻ മറുവഴികൾ അതിവേഗം തുറന്നു. ഒമാനുമായി ചേർന്ന് സോഹാർ, ദുഖം തുറമുഖങ്ങൾ വഴി ചരക്കെത്തിച്ചു. റോഡ് മാർഗവും ചരക്കെത്തിച്ചു. താൽക്കാലിക പരിഹാരങ്ങൾ അല്ല ഇവയെന്നും ശാശ്വതമായ മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിലെ എണ്ണയിതര വിദേശ വ്യാപാര വരുമാനം 1.94 ട്രില്യൺ ദിർഹമായി റെക്കോർഡിട്ടു. 13.1 ശതമാനം വർധനവ്. എണ്ണയിതര കയറ്റുമതിയിലും റെക്കോർഡിട്ടു. യുഎഇയുടെ സമ്ഗ്ര സാമ്പത്തിക സഹകരണ കരാർ ആറ് ഭൂഖണ്ഡങ്ങളിലായി 38 എണ്ണം പൂർത്തിയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൂട്ടം മറിച്ചിട്ട മരം വീണ് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കുട്ടികൊമ്പൻ ചരിഞ്ഞു

0
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് റബ്ബർത്തോട്ടത്തിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ....

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...