ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണംവാങ്ങി വഞ്ചിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരൂർ: ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണംവാങ്ങി വഞ്ചിച്ചെന്ന് പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ട്രാവൽസ് ഉടമയായ അഫ്സൽ വലിയപീടിയേക്കലിനെതിരെയാണ് പരാതി. 100 ലധികം പേരിൽ നിന്നായി എട്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.2023- 24 കാലയളവിൽ ഹജ്ജിനു സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് ദാറുൽ ഈമാൻ എന്ന ട്രാവെൽസ് ഏജൻസി വഴിയാണ് അഫ്സൽ ആളുകളെ സമീപിച്ചത്. പിന്നാലെ 120 ലധികം പേർ ഇയാളുടെ ട്രാവൽസ് മുഖേന ഹജ്ജിനു പോകാൻ പണം നൽകി. അഞ്ചര ലക്ഷം മുതൽ 7.5 ലക്ഷം വരെയാണ് ഇവർ ഇയാൾക്ക് നൽകിയത്. ഹജ്ജ് യാത്രയ്ക്ക് സമയായപ്പോൾ ആളുകൾക്ക് തീയതിയും നൽകി. എന്നാൽ പറഞ്ഞ ദിവസങ്ങളില്ലോന്നും ഇവർക്ക് പോകാനായില്ല.പിന്നീട് യാത്ര റദ്ദാക്കിയെന്ന് എന്ന് ട്രാവെൽസ് ജീവനക്കാർ അറിയിക്കുകയായിരുന്നു. പിന്നീട് നൽകിയ പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാൻ ഇയാൾ തയ്യാറായില്ല. പോലീസിൽ പരാതി നൽകിയിട്ടും തുടർനടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പണം ആവശ്യപ്പെട്ട് പണം ലഭിക്കാനുള്ള 50 ലധികം പേർ അഫ്സലിന്റെ വീട്ടിലേക്ക് മാർച്ച്‌ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...