കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി പരാതി. പിത്തരോഗ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ പരപ്പനങ്ങാടി സ്വദേശി നസ്രീനയോടാണ് ആശുപത്രി മാറാൻ ഡോക്ടർമാർ ആവശ്യപ്പെട്ടത്. ചികിത്സക്കായുള്ള യന്ത്രം തകരാറിലായതിനാലാണ് ആശുപത്രി മാറാൻ നിർദേശിച്ചതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. രണ്ടാഴ്ച മുൻപാണ് പിത്താശയത്തിൽ കല്ലുണ്ടായതിനെ തുടർന്ന് നസ്രീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു ദിവസം മുൻപ് ശസ്ത്രക്രിയയിലൂടെ പിത്താശയ സഞ്ചി നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെയാണ് വയറിലിട്ട ട്യൂബിലൂടെ ലിക്വിഡ് ലീക്ക് ചെയ്യാൻ തുടങ്ങിയത്. ട്യൂബിലൂടെ രക്തവും പിത്തരസവുമാണ് പുറത്തേക്ക് വരുന്നത്. ഡോക്ടർമാരുടെ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

ഇനി വിദഗ്ധ ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി എൻഡോസ്കോപ്പി ചെയ്ത് ട്യൂബിടുന്നതിനായി ഇആർസിപി എന്ന മെഷീൻ്റെ സഹായം ആവശ്യമുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇആർസിപി മെഷീൻ തകരാറിലായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നുവെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഇന്നലെയാണ് ഈ മെഷീൻ തകരാറിലായതെന്നും ഡോക്ടർമാർ പറയുന്നു. എന്നാല് ശസ്ത്രക്രിയ പിഴവ് മറച്ചു വെക്കുന്നതിനാണ് മെഷീൻ തകരാറിലാണെന്ന വാദം ഡോക്ടർമാർ ഉയർത്തുന്നതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും ആരോഗ്യ മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് നസ്രീനയുടെ കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...