യതി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രസംഗം : സുപ്രിം കോടതി വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽഹി: യതി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീം കോടതി വിധി ഇന്ന്. രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും കൃത്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികളിലാണ് വിധി വരുന്നത്. പത്രപ്രവർത്തകൻ ഖുർബാൻ അലി, വിരമിച്ച ഹൈക്കോടതി ജഡ്ജി അഞ്ജന പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് ഹരജിക്കാർ. മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം സന്ദർഭങ്ങളിൽ പരാതിക്കായി കാത്തുനിൽക്കാതെ പോലീസിന് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെന്നും മുൻപ് നടന്ന വാദങ്ങളിൽ കോടതി നിരീക്ഷിച്ചിരുന്നു.

ഹരിദ്വാറിലും ഉനയിലും നടന്ന സമാനമായ സമ്മേളനങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ ഉണ്ടായതായാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. നരസിംഹാനന്ദിന്റെ നേതൃത്വത്തിൽ നടന്ന ‘ധർമ്മ സൻസദ്’ സമ്മേളനത്തിലാണ് വിദ്വേഷപ്രസംഗത്തിന്റെ പരമ്പരയുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...

ഓപ്പറേഷന്‍ തൂഫാന്‍ ; ഐജി ആര്‍. നിശാന്തിനിക്ക് സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി...

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതായി കരോലിൻ ലീവിറ്റ് ; മുഖ്യ ഉപദേശകയായി...

0
വാഷിംഗ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണ റിപ്പോർട്ട്‌ മന്ത്രിസഭ ചർച്ച ചെയ്യും ; സർക്കാർ...

0
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ്...