തെക്കേപ്പുറം ജംഗ്ഷനിൽ റോഡരികിലെ കുടിവെള്ള പൈപ്പ് ഇതര സംസ്ഥാന തൊഴിലാളികൾ ദുരുപയോഗം ചെയ്യുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി കോഴഞ്ചേരി റോഡിൽ ബ്ലോക്ക് ഓഫീസിന് സമീപം തെക്കേപ്പുറം ജംഗ്ഷനിൽ റോഡരികിലെ കുടിവെള്ള പൈപ്പ് ഇതര സംസ്ഥാന തൊഴിലാളികൾ ദുരുപയോഗം ചെയ്യുന്നതായി പരാതി. തെക്കേപ്പുറം ജംഗ്ഷനിൽ ശുചിമുറി സൗകര്യം ഇല്ലാത്ത ലോഡ്‌ജുകളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് വസ്ത്രങ്ങൾ കഴുകാനും കുളിക്കാനും പൊതുടാപ്പ് ഉപയോഗിക്കുന്നത്. തൊഴിലാളികളുടെ താമസ സ്ഥലത്ത് ശുചിമുറി സൗകര്യം ഇല്ലാത്തതാണ് ഇവർ ജംഗ്ഷനിലെ ജലവിതരണ വകുപ്പ് സ്ഥാപിച്ചിരിക്കുന്ന പൈപ്പ് പ്രയോജനപ്പെടുത്തുന്നത്.

ഈ ജംഗ്ഷനിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ ശൗചാലയങ്ങൾ പോലും ഇല്ലെന്നാണ് പരിസരവാസികൾ പറയുന്നത്. ഇവർ പരിസരത്തെ ആളൊഴിഞ്ഞ പുരയിടങ്ങളിലാണ് പ്രാഥമിക കൃത്യം നിർവ്വഹിക്കുന്നത്. ജംഗ്ഷനിലെ പൈപ്പിൻ്റെ ചുവട്ടിൽ നിരവധി ആളുകൾ വസ്ത്രങ്ങൾ അലക്കുകയും കുളിക്കുകയ്യും ചെയ്യുന്നതിനാൽ സോപ്പു കലർന്ന ചെളിവെള്ളം പൈപ്പിന് സമീപം കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാകുന്നതായും പറയുന്നു. പഞ്ചായത്തിൻ്റെ അനുമതിയില്ലാതെയാണ് ചിലർ മുറികളിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്.

നാട്ടുകാർ പല തവണ പഞ്ചായത്തിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലന്നാണ് വ്യാപാരികളുടെ ആരോപണം. പൈപ്പിൻ്റെ ചുവട്ടിൽ വസ്ത്രങ്ങൾ അലക്കാൻ വലിയ കല്ലും സ്ഥാപിച്ചിരിക്കുന്നതായി കാണാം. യാത്രക്കാർക്കും പരിസര വാസികൾകൾക്കും ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ അടക്കം ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. പൈപ്പിൻ്റെ ചുവട്ടിലെ ചെളിവെള്ളം ഒഴുകുന്നതു കാരണം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...