പമ്പാനദിയിലേക്ക് ചാക്ക് കണക്കിന് മാലിന്യം വലിച്ചെറിഞ്ഞ് റാന്നിയിലെ ഹോട്ടൽ ഉടമ

For full experience, Download our mobile application:
Get it on Google Play

റാന്നി: പമ്പാനദിയില്‍ ഹോട്ടല്‍ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പിഴയുമായി റാന്നി ഗ്രാമ പഞ്ചായത്ത്. പഴവങ്ങാടി പരപ്പള്ളില്‍ മേപ്രത്ത് ശ്രീലതയുടെ ഉടമസ്ഥതയിലുള്ള പെരുമ്പുഴ പാലത്തിന് സമീപത്തെ ഹോട്ടലിനാണ് പിഴ ഈടാക്കിയത്. കേരള പഞ്ചയത്തീരാജ് ആക്ട് 219(ബി), 219(എസ്) എന്നീ വകുപ്പുകള്‍ ലംഘിച്ച് അജൈവ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിന്
അമ്പതിനായിരം രൂപ പിഴ ഈടാക്കുന്നതിനാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ അടക്കണമെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ രാത്രിയില്‍ റാന്നി പഴയ പാലത്തില്‍ നിന്നും മാലിന്യം നിറച്ച ചാക്കുകള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ ദൃശ്യം സഹിതം പഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു.

മസ്തിഷ്കജ്വരം അടക്കം ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം നിലനില്‍ക്കെയാണ് ഇത്തരം സാമൂഹ്യവിരുദ്ധത ഹോട്ടലുടമയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. മാലിന്യം തള്ളിയതിന് നൂറു മീറ്റര്‍ താഴെ മാറിയാണ് ജലസേചന വകുപ്പിന്‍റെ അങ്ങാടി പുളിമുക്ക് പമ്പ് ഹൗസിന്‍റെ കിണറും ഗ്യാലറിയും സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് കര്‍ശന നടപടിയുമായി രംഗത്ത് വന്നത്. എന്നാല്‍ ഇത്തരം സാമൂഹ്യവിരുദ്ധത കാട്ടുന്ന ഹോട്ടലുകള്‍ അടച്ചു പൂട്ടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ്...

0
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം...