Wednesday, May 8, 2024 5:01 am

കൊവി‍‍‍ഡില്ലാത്തയാളെ രോഗപ്പകര്‍ച്ചയുണ്ടെന്ന പേരില്‍ സമ്പര്‍ക്ക വിലക്കിലിരുത്തിയെന്ന് പരാതി ; സംഭവം കോഴിക്കോട് വേങ്ങരയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കൊവി‍‍‍ഡില്ലാത്തയാളെ രോഗപ്പകര്‍ച്ചയുണ്ടെന്ന പേരില്‍ സമ്പര്‍ക്ക വിലക്കിലിരുത്തിയെന്ന് പരാതി. കോഴിക്കോട് വേങ്ങേരിയിലാണ് സംഭവം. ആന്‍റിജന്‍ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടര്‍ന്ന് നടത്തിയ ആര്‍ടിപിസിആര്‍ ഉള്‍പ്പെടെ മൂന്ന് പരിശോധന ഫലങ്ങള്‍ നെഗറ്റീവായിട്ടും തന്നെ രോഗിയായാണ് പരിഗണിക്കുന്നതെന്ന് വേങ്ങേരി സ്വദേശി സാഗര്‍ പറയുന്നു. അതേസമയം, സാങ്കേതിക പിഴവെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.

കോഴിക്കോട് വേങ്ങേരി സ്വദേശി സാഗര്‍ ചുമട്ടുതൊഴിലാളിയാണ്. കൂട്ടുകാര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ മുന്‍കരുതലെന്നോണം കുണ്ടുപറമ്പിലെ ആന്റിജന്‍ ക്യാംപില്‍ നിന്ന് പരിശോധിച്ചു. പോസിറ്റീവായി. എന്നാല്‍ അസ്വസ്ഥതകളോ, ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ വീണ്ടും സ്വകാര്യ ലാബില്‍ സ്രവം പരിശോധനക്കയച്ചു. നെഗറ്റീവായിരുന്നു ഫലം. ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു.

സ്വകാര്യ ലാബിലെ സാങ്കേതിക പിഴവാകാമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മറുപടിയെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും പരിശോധന നടത്തി. റിസള്‍ട്ട് നെഗറ്റീവായിരുന്നു. അപ്പോഴേക്കും സര്‍ക്കാരിന്റെ കൊവിഡ് പട്ടികയില്‍ സാഗറും ഉള്‍പ്പെട്ടിരുന്നു. സാഗറിന് സമ്പര്‍ക്ക വിലക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശിച്ച്‌ സന്ദേശവും വന്നു. ഗുരുതര പിഴവാണിതെന്ന് ആരോഗ്യപ്രവര്‍ത്തകരോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ ആര്‍ടിപിസിആര്‍ നിര്‍ദ്ദേശിച്ചു.

അതും നെഗറ്റീവായി. പക്ഷേ രോഗമില്ലാത്ത തന്നെ നിര്‍ബന്ധപൂര്‍വ്വം സമ്പര്‍ക്ക വിലക്കിലിരുത്തുന്നെന്നാണ് സാഗറിന്റെ പരാതി. പട്ടികയില്‍ നിന്ന് ഇനി ഒഴിവാക്കാന്‍ പറ്റില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. പതിനാല് ദിവസം പുറത്തിറങ്ങാന്‍ പാടില്ലാത്തതോടെ ഉപജീവനത്തിന് വഴിയെന്തെന്നാണ് സാഗര്‍ ചോദിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ച്ചൂട് വർധിക്കുന്നു ; പാല് കുറഞ്ഞതിനൊപ്പം പശുക്കള്‍ ചാകുന്നതും തിരിച്ചടിയാകുന്നു, ക്ഷീരമേഖല വൻ പ്രതിസന്ധിയിൽ

0
വൈക്കം: വേനല്‍ച്ചൂട് കടുത്തതോടെ പാല് കുറഞ്ഞതിനൊപ്പം പശുക്കള്‍ ചാകുന്നതും ക്ഷീരമേഖലയ്ക്ക് ഭീഷണിയായി....

വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കി ; തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമവാസികൾ ആശങ്കയിൽ

0
സുൽത്താൻ ബത്തേരി: ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കിയത്...

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

0
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. കെ റെയിലിനാണ്...

കടലിലും ഉഷ്ണതരംഗം ; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം

0
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം....