മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഇരുമ്പിളിയം ജിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥി റാഷീദിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. പത്തോളം വരുന്ന സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം വീട്ടിൽ നിന്ന് വിളിച്ച് ഇറക്കി കൊണ്ടു പോയി മർദിക്കുകയായിരുന്നു. സ്കൂളിലെ ചെറിയ തർക്കത്തിൻ്റെ പേരിലായിരുന്നു മർദനം. ഇരുമ്പ് വടി ഉൾപ്പെടെ ഉപയോഗിച്ചുള്ള മർദനത്തിൽ വിദ്യാർഥിക്ക് കണ്ണിന് അടക്കം പരിക്കേറ്റു. തുടർന്ന് റാഷീദിനെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിലെത്തി പോലീസ് റാഷിദിൻ്റെ മൊഴിയെടുത്തു.

രാത്രി 11 മണിയോട് കൂടിയാണ് റാഷിദിനെ സഹപാഠികളും സുഹൃത്തുക്കളും അടങ്ങുന്ന സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. അതിനുശേഷം മർദിക്കുകയായിരുന്നു. എന്തിനാണ് തന്നെ മർദിച്ചത് എന്ന് കൃത്യമായി അറിയില്ലെന്നാണ് റാഷിദ് പറയുന്നത്. എന്നാൽ വിദ്യാർഥികൾ തമ്മിൽ നേരത്തെ ചില പ്രശ്നങ്ങളിൽ തർക്കം ഉണ്ടായിരുന്നു. ആ തർക്കത്തിന്റെ ഭാ​ഗമായാണ് സം​ഘം എത്തി മർദിച്ചതെന്നാണ് പോലീസ് പറയുന്നത്. 12 മണിയോടെയാണ് പരിക്കേറ്റ നിലയിൽ റാഷിദ് വീട്ടിൽ തിരിച്ചെത്തുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...