വെ​ച്ചൂ​ച്ചി​റ നെ​ല്ലി​ശേ​രി​പ്പാ​റ എ​ക്സ് സ​ർ​വീ​സ്മെ​ൻ റ​ബ​ർ എ​സ്റ്റേ​റ്റി​ൽ പു​ലി​യെ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച കൂ​ട് തി​രി​കെ​യെ​ടു​ക്കും

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : വെ​ച്ചൂ​ച്ചി​റ താ​ന്നി​ക്ക​പ്പുഴ​യ്ക്ക്‌ സ​മീ​പം നെ​ല്ലി​ശേ​രി​പ്പാ​റ എ​ക്സ് സ​ർ​വീ​സ്മെ​ൻ റ​ബ​ർ എ​സ്റ്റേ​റ്റി​ൽ പു​ലി​യെ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച കൂ​ട് തി​രി​കെ​യെ​ടു​ക്കും. പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ട പ്ര​ദേ​ശ​ത്ത് ര​ണ്ടാ​ഴ്ച മുമ്പാണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്. താ​ന്നി​ക്ക​പ്പു​ഴ​യി​ൽ കൂ​ട് സ്ഥാ​പി​ച്ച് കാ​ത്തി​രി​ക്കു​ന്ന​തി​നിടെ പ​മ്പാ​ന​ദി​യു​ടെ തീ​ര​ത്തു​കൂ​ടി പു​ലി​യെ​ന്നു തോ​ന്നി​ക്കു​ന്ന ജീ​വി പോ​കു​ന്ന​തു വ​നം വ​കു​പ്പ് പ​ട്രോ​ളിം​ഗ് സം​ഘം ക​ണ്ടി​രു​ന്ന​താ​യി റാ​ന്നി റേ​ഞ്ച് ഓ​ഫീ​സ​ർ ബി.​ആ​ർ. ജ​യ​ൻ വെ​ളി​പ്പെ​ടു​ത്തി​. ഇ​തേ​ത്തു​ട​ർ​ന്ന് നി​രീ​ക്ഷ​ണം തു​ട​ർ​ന്നെ​ങ്കി​ലും കൂ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലെ​ങ്ങും പി​ന്നീ​ട് പു​ലി​യേയോ​ കാ​ട്ടു മൃ​ഗ​ങ്ങ​ളെ​യോ ക​ണ്ടി​ട്ടി​ല്ല. കൂ​ടി​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ളി​ലും ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​തോ​ടെ പു​ലി​യെ കെ​ണി​യി​ൽപ്പെടു​ത്താ​ൻ വെ​ച്ചി​രു​ന്ന കൂ​ട് തി​രി​ച്ചുന​ൽ​കേ​ണ്ട സ്ഥി​തി​യി​ലാ​ണ് റാ​ന്നി വ​നം റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ. പുലിയെ ആ​ക​ർ​ഷി​ക്കാ​ൻ കൂട്ടിൽ ഒ​രു വ​ള​ർ​ത്തു​നാ​യ​യെ ഇ​ട്ടി​രു​ന്നു. പു​ലി​യു​ടെ സാ​ന്നി​ധ്യം ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ നാ​യ​യെ ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ടി​ൽനി​ന്നു മാ​റ്റി ഉ​ട​മ​യെ ഏ​ൽ​പി​ച്ചു. അ​തേ​സ​മ​യം താ​ന്നി​ക്ക​പ്പു​ഴ​യി​ൽ ക​ണ്ട​ത് ക​ടു​വ​യാ​ണോ പു​ലി​യാ​ണോ എ​ന്ന​ത് ഇ​നി​യും ഉ​റ​പ്പാ​യി​ട്ടി​ല്ല. ഇ​തേ സ്ഥ​ല​ത്ത് റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തു​മ്പോ​ഴാ​ണ് ര​ണ്ടാ​ഴ്ച മു​മ്പ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി പു​ലി​യെ ക​ണ്ട​താ​യി അ​റി​യി​ച്ച​ത്. പു​ലി ആ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​തോ​ടെ സ്ഥ​ലം പ​രി​ശോ​ധി​ച്ച വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർക്ക് കാ​ൽ​പ്പാ​ടു​ക​ൾ ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അട്ടപ്പാടി സ്വദേശിയെ മർദിച്ച് തമിഴ്നാട് പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടിയിൽ 51 കാരനെ തമിഴ്നാട് പോലീസ് മർദിച്ചെന്ന് പരാതി....

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

0
തിരുവനന്തപുരം: കൈതമുക്കിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...

കൊച്ചിൻ ഹനീഫയുടെ കുടുംബം വാടകവീട്ടിൽ നിന്ന് ‘കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ’ ലേക്ക്

0
കൊച്ചി: മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ഒടുവിൽ സ്വന്തം വീടെന്ന...