ചികിത്സ തേടിയെത്തിയ മൂന്നു വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി ; പാറശ്ശാല താലൂക്ക് ആശുപത്രിക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാല താലൂക്ക് ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് രോഗിക്ക് നൽകിയതായി പരാതി. വയറിളക്കവും ഛർദിയുമായി ചികിത്സ തേടി ആശുപത്രിയിൽ എത്തിയ മൂന്നു വയസ്സുകാരിക്ക് ആണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. കുട്ടിക്ക് നൽകിയ ട്രിപ്പ് കാലാവധി കഴിഞ്ഞതായിരുന്നു. ഇക്കാര്യം ബന്ധുക്കൾ ചൂണ്ടിക്കാണിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്‌തു. തളച്ചാൻ വിള സ്വദേശി അഖിൽരാജിന്റെ മകൾക്കാണ് ദുരനുഭവം ഉണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കാലാവധി കഴിഞ്ഞ ട്രിപ്പാണ് കുട്ടിക്ക് നൽകിയതെന്ന് കണ്ടെത്തി. കുട്ടിയുടെ പിതാവ് ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ട്രിപ്പ് മാറ്റി ഇടുകയും ചെയ്തു.

സംഭവത്തിൽ ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേയ്ക്ക് മരുന്നുകൾ മാറ്റുന്നതിനിടയിൽ സംഭവിച്ചതാകാമെന്നാണ് സൂപ്രണ്ട് പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...