വടശ്ശേരിക്കര – ചിറ്റാര്‍ റോഡില്‍ അപകട ഭീഷണിയായി മരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : വടശ്ശേരിക്കര – മണിയാര്‍ – ചിറ്റാര്‍ റോഡില്‍ വനഭാഗത്ത് അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയില്ല. ചുവട് ഉണങ്ങിയതും കൊമ്പുകള്‍ ദ്രവിച്ചതുമായ നിരവധി മരങ്ങളാണ് റോഡിന് ഇരുവശത്തും നില്‍ക്കുന്നത്. ആഞ്ഞിലിയും മരുതിയും ഈട്ടിയും അടക്കമുള്ള മരങ്ങളും പാഴ്മരങ്ങളും ഈ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ഈ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ യാതൊരു നടപടിയും വനം വകുപ്പ് സ്വീകരിക്കുന്നില്ല എന്നാണ് വ്യാപക പരാതി ഉയരുന്നത്. വടശ്ശേരിക്കരയില്‍ നിന്നും യാത്ര തിരിച്ചാല്‍ മണിയാര്‍, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി വഴി ഗവിയിലേക്ക് കടക്കുന്ന പ്രധാന പാതകൂടിയാണ് ഇത്. ഈ വഴി ളാഹയില്‍ എത്തി ശബരിമലയിലേക്കും കടന്നുപോകാം.

നിരവധി വാഹനങ്ങളാണ് ദിവസവും ഈ വഴി കടന്നുപോകുന്നത്. റോഡരികില്‍ തണലേകാന്‍ നട്ടുപിടിപ്പിച്ച വാക മരങ്ങളും അപകടാവസ്ഥയിലാണ്. മണിയാര്‍ പോലീസ് ക്യാമ്പിന് സമീപത്തും ഇത്തരത്തില്‍ നിരവധി മരങ്ങള്‍ നില്‍പ്പുണ്ട്. സംസ്ഥാനത്ത് വനത്തില്‍ കൂടി കടന്നുപോകുന്ന റോഡിന്റെ വശങ്ങളില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷം ഇവ മുറിച്ചു നീക്കുന്ന നടപടികളാണ് വനം വകുപ്പ് ചെയ്യുന്നത്. എന്നാല്‍ ഈ ഭാഗത്ത് ഭീഷണിയായ മരങ്ങള്‍ നീക്കം ചെയ്യാന്‍ വനം വകുപ്പ് ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...