പത്തനംതിട്ട നഗരസഭയിലെ 33 വാര്‍ഡുകളില്‍ മാലിന്യ ശേഖരണ സംവിധാനമുള്ളത് 6 വാര്‍ഡുകളില്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴക്കാല ശുചീകരണങ്ങള്‍ സംസ്ഥാനത്ത് ഗൗരവകരമായി നഗരസഭകളും പഞ്ചായത്തുകളും നടപ്പിലാക്കുമ്പോള്‍ പത്തനംതിട്ട നഗരസഭയില്‍ 33 വാര്‍ഡുകള്‍ ഉള്ളതില്‍ 6 വാര്‍ഡുകളില്‍ മാത്രമാണ് എം.സി.എഫ് കള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിനാല്‍ നഗരത്തിലെ മറ്റു വാര്‍ഡുകളില്‍ വഴിയരികില്‍ തള്ളുന്ന മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. ജനബാഹുല്യമുള്ള പല വാര്‍ഡുകളിലും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്‍ററുകള്‍ കാണാനേയില്ല. നിലവില്‍ സ്ഥാപിച്ചിട്ടുള്ളവ പലയിടത്തും നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലുമാണ്. മാസങ്ങളായി ഇതിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ട്. ഓടയുടെ ശുചീകരണവും നഗരത്തില്‍ എങ്ങും നടന്നിട്ടില്ല. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ഓടകളില്‍ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. അബാന്‍ ജംഗ്ഷന് സമീപത്തെ ഓടകള്‍ ഇളക്കി വെച്ചിരിക്കുന്നതിനാല്‍ ഇതിനുള്ളില്‍ നിന്നും പുറത്തേക്ക് വരുന്ന ദുര്‍ഗന്ധം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

രാത്രിയിലും പകലും നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവായിട്ടും ഇവരെ പിടികൂടാനും നടപടിയില്ല. ജനറല്‍ ആശുപത്രി റോഡിലും ഡോക്ടേഴ്സ് ലൈന്‍ റോഡിലുമെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് വ്യാപകമായി മാറിയിരിക്കുകയാണ്. ഈ ഭാഗത്ത് കാട് കയറി കിടക്കുന്ന പറമ്പുകളാണ് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നത്. എന്നിട്ടും ഈ കാടുകള്‍ തെളിക്കാന്‍ നടപടിയില്ല. ചാക്കുകളില്‍ കെട്ടി വഴിയരികിലും നടപ്പാതകളിലും കൂട്ടി വെച്ചിരിക്കുന്ന മാലിന്യങ്ങളാണ് മറ്റൊരു ഭീഷണി. ഇത്തരം മാലിന്യങ്ങള്‍ വലിയ രോഗ ഭീതിയാണ് ജനങ്ങളില്‍ ഉയര്‍ത്തുന്നത്‌. ആളുകള്‍ കടന്നുപോകുന്ന നടപ്പാതകളില്‍ ചാക്കിലാക്കി വെക്കുന്ന മാലിന്യങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞാലും നീക്കം ചെയ്യില്ല. ഇത് മൂലം എലികളുടെ ശല്യവും നഗരത്തില്‍ വര്‍ധിക്കുന്നു. അബാന്‍ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നതിന് താഴെ കെട്ടികിടക്കുന്ന ചെളിവെള്ളവും വലിയ ബുദ്ധിമുട്ടാണ് നാട്ടുകാര്‍ക്ക് വരുത്തിവെക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...