ഡോക്ടറുടെ അനാസ്ഥ ; യുവാവിന്‍റെ കാല്‍ വിരല്‍ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് കല്ലാച്ചിയിലെ വിംസ് ആശുപത്രിക്കെതിരെയാണ് നാദാപുരം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കാല്‍ വിരല്‍ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എല്ല് പൊട്ടിയതിനെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇതിന് മാത്രം ചികിത്സ നല്‍കിയ അധികൃതര്‍ വിരലിലേക്കുള്ള ഞരമ്പ് മുറിഞ്ഞത് ശ്രദ്ധിക്കാതെ പോവുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. തുടര്‍ന്ന് വിരല്‍ മുറിച്ചുമാറ്റേണ്ട സാഹചര്യത്തില്‍ എത്തുകയായിരുന്നു.

ഞരമ്പ് മുറിഞ്ഞത് കണ്ടെത്തുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പരാതിക്കാരന്റെ ആരോപണം. അതേസമയം ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച ഡോക്ടര്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും നടപടിക്രമം അനുസരിച്ചുള്ള ചികിത്സയാണ് നല്‍കിയതെന്നും വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...