പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ വെള്ളക്കെട്ട് രൂക്ഷം ; ഒഴുകി പോകാന്‍ ഇടമില്ലെന്ന് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്റില്‍ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. യാര്‍ഡിനുള്ളിലായാണ് വെള്ളം കിടക്കുന്നത്. ഈ ഭാഗം താഴ്ന്ന് കിടക്കുന്നതിനാല്‍ മഴപെയ്താല്‍ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. വെള്ളം ഒഴുകി പോകാനും ഇവിടെ സംവിധാനമില്ല. ഈ ഭാഗത്ത് ഓട ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ ഒരു വശം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടിയും മഴവെള്ളം പുറത്തേക്ക് ഒഴുകില്ല. സ്റ്റാന്റില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി പോകാന്‍ കഴിയാതെ വന്നതോടെ ഇലകളും മറ്റും അഴുകി ദുര്‍ഗന്ധവും വമിച്ച് തുടങ്ങി.

ബസുകള്‍ കയറിയിറങ്ങി പോകുന്നതും ഈ വെള്ളക്കെട്ടില്‍ കൂടി തന്നെയാണ്. ഉയര്‍ന്നു കിടക്കുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് പൊട്ടിച്ച് മാറ്റി ഈ ഭാഗത്ത് പൈപ്പ് സ്ഥാപിച്ച് കെട്ടികിടക്കുന്ന മലിനജലം പുറത്തേക്ക് ഒഴുക്കി കളയണം എന്നാണ് യാത്രക്കാരുടെ ആവശ്യം. അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ ദുര്‍ഗന്ധം കൂടുതല്‍ രൂക്ഷമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...