സ്വാതി മലിവാൾ നൽകിയ പരാതി ; അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെ സി.സി.ടി.വി. റെക്കോഡർ പിടിച്ചെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് ബിഭവ് കുമാർ ആക്രമിച്ചെന്ന് ആരോപിച്ച്‌ ആപ്പ് എം.പി. സ്വാതി മലിവാൾ നൽകിയ പരാതിയിൽ സംഭവസ്ഥലത്തെ സി.സി.ടി.വി. ഡിജിററൽ വീഡിയോ റെക്കോഡർ (ഡി.വി.ആർ.) പിടിച്ചെടുത്ത് ഡൽഹി പോലീസ്. ഞായറാഴ്ച രാവിലെമുതൽ നടന്ന തെളിവെടുപ്പിൽ വൈകീട്ട് നാലുമണിയോടെയാണ് ഇവ പോലീസ് പിടിച്ചെടുത്തത്. സി.സി.ടി.വി.യിലെ ദൃശ്യങ്ങൾ പ്രതി നശിപ്പിച്ചതായി സ്വാതി ഞായറാഴ്ചയും ആരോപിച്ചു. സംഭവദിവസത്തെ ദൃശ്യങ്ങളിൽ ഊണുമുറിയിലേതുൾപ്പടെയുള്ളവ ശൂന്യമാണെന്ന് ഡൽഹി പോലീസ് വൃത്തങ്ങളും വ്യക്തമാക്കി. ഇതിൽ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായാണ് ഡി.വി.ആർ. പിടിച്ചെടുത്തത്.

അന്വേഷണത്തോട് ബിഭവ് കുമാർ സഹകരിക്കുന്നില്ലെന്നും മറുപടികളിൽനിന്ന് ഒഴിഞ്ഞുമാറുന്നതായും പോലീസ് പറഞ്ഞു. 2015 മുതൽ മുഖ്യമന്ത്രിയുടെ പി.എയായി ജോലിചെയ്തുന്നയാളെ കഴിഞ്ഞ ഏപ്രിലിൽ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുന്നു. എന്നിട്ടും ഇയാൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലിചെയ്യുന്നുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിഭവിന്റെ ഐഫോൺ തെളിവുനശിപ്പാക്കാനായാണ് ഫോർമാറ്റ് ചെയ്തതെന്ന് സംശയിക്കുന്നു. ഫോൺ സാങ്കേതികവിദഗ്‌ധന്റെ സഹായത്തോടെ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...