ശ്വാസംമുട്ട് മരുന്നിന്റെ കണക്കുതെറ്റി ; വിലനിയന്ത്രണസമിതി നിശ്ചയിച്ച വില കൂടുതലെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: അവശ്യമരുന്നുവില നിർണയിക്കുന്ന ദേശീയ ഔഷധ വിലനിയന്ത്രണ സമിതിയുടെ കണക്കിൽ പിശക്. ആസ്ത്‌മയ്ക്കും ശ്വാസംമുട്ടിനുമെതിരേയുള്ള സംയുക്തത്തിന് നിയന്ത്രിതവില നിശ്ചയിച്ചത് വിപണിവിലയെക്കാൾ ഏറെക്കൂടുതൽ. സമിതിയുടെ തീരുമാനപ്രകാരം ഇൻഹേലർ മരുന്നിന്റെ പുതിയവിലഡോസൊന്നിന് 6.95 രൂപയാണ്. 120 ഡോസുള്ള സാധാരണ ഒരു കവറിന് 834 രൂപയും നികുതിയുംവരും. എന്നാൽ ഇൻഹേലർ വിപണിയിലെ പ്രമുഖ ബ്രാൻഡുകളുടെ വില നിലവിൽ 500രൂപയ്ക്കടുത്തെയുള്ളൂ. ഹൃദ്രോഗം, പ്രമേഹം, അണുബാധ, ആസ്ത്മ, ശരീരവേദന, അലർജി തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കഴിഞ്ഞദിവസമാണ് കുറച്ചത്. ശ്വാസംമുട്ടിനുള്ള ബുഡെസോനൈഡും ഫോർമെട്രോളും ചേർന്ന മരുന്നിന്റെ വില 3800 രൂപയിൽ നിന്നും 792 രൂപയായതായി പ്രചരിച്ചിരുന്നു. ഇത് ശരിയല്ല. കമ്പനികൾ നൽകിയ കണക്കിൽ പെട്ടിയുടെയും കവറിന്റെയും വിലകൾ കൂടിക്കലർന്നതായാണ് സൂചന.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...

ഓപ്പറേഷന്‍ തൂഫാന്‍ ; ഐജി ആര്‍. നിശാന്തിനിക്ക് സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി...

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതായി കരോലിൻ ലീവിറ്റ് ; മുഖ്യ ഉപദേശകയായി...

0
വാഷിംഗ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ...