സമൂഹമാധ്യമങ്ങളിലെ ജീവകാരുണ്യ വീഡിയോകളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. ചാരിറ്റിക്കായി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിലെ അക്കൗണ്ട് നമ്പറും ക്യു.ആര്‍ കോഡും മാറ്റി വേറെ പേജുകളിൽ വീഡിയോ അപ്‌ലോഡ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവകാരുണ്യ പ്രവർത്തകൻ ഷമീർ കുന്ദമംഗലം പോലീസിൽ പരാതി നൽകി. നിർധനരായ ആളുകൾക്ക് ചികിത്സാസഹായം കണ്ടെത്താനാണ് ജീവകാരുണ്യ പ്രവർത്തകർ കൂട്ടായ്മകൾ സംഘടിപ്പിച്ച് പണം സ്വരൂപിക്കുന്നത്. ചികിത്സാസഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് രീതി.

ഈ രീതിയിൽ ജീവകാരുണ്യ പ്രവർത്തകർ തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഉത്തരേന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളാണെന്നു പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പുസംഘങ്ങളുടെ പ്രവർത്തനംമൂലം പൊതുസമൂഹത്തിൽ ജീവകാരുണ്യ കൂട്ടായ്മകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തകരുടെ വീഡിയോകളാണ് ഇത്തരത്തിൽ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...