ബിഹാറിൽ പോലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പട്ന: ബിഹാറിൽ പോലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. പോലീസിലെ വനിതാ ഹോം​ഗാർഡായ യുവതിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയെന്നും ബന്ദിയാക്കിയശേഷം പോലീസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചെന്നുമാണ് ആരോപണം. അതേസമയം സംഭവം തട്ടിക്കൊണ്ടുപോകൽ അല്ലെന്നാണ് പോലീസിന്റെ വിശദീകരണം. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഹോം​ഗാർഡായ യുവതിയും സഹോദരിയും പിതാവിനൊപ്പം ചന്തയിൽനിന്ന് തിരികെവരുന്നതിനിടെ സുബോദ് പാസ്വാൻ എന്നയാളും കൂട്ടാളികളും ചേർന്ന് രണ്ട് യുവതികളെയും തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. തുടർന്ന് യുവതികളെ വീട്ടിൽ പൂട്ടിയിടുകയും പൊലീസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കുടുംബം പോലീസിൽ അറിയിച്ചതോടെ പോലീസെത്തിയാണ് യുവതികളെ മോചിപ്പിച്ചതെന്നും എന്നാൽ, പ്രതികൾ രക്ഷപ്പെട്ടതായും കുടുംബം പറഞ്ഞു. സുബോദ് പാസ്വാൻ ഏറെനാളായി പോലീസുകാരിയായ യുവതി ശല്യംചെയ്യുകയാണെന്നും ഇയാൾ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്നും കുടുംബം ആരോപിച്ചു.

അതേസമയം പരാതിയിൽ പറയുന്ന ആരോപണങ്ങൾ തെളിഞ്ഞിട്ടില്ലെന്നും പീഡനം നടന്നോ എന്നത് വൈദ്യപരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നുമായിരുന്നു മഹുവ സബ് ഡിവിഷണൽ പോലീസ് ഓഫീസറായ സഞ്ജീവ് കുമാറിന്റെ പ്രതികരണം. യുവതിയും പ്രതിയും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ജോലി ലഭിച്ചതോടെ യുവതി പ്രതിയിൽനിന്ന് അകലം പാലിച്ചു. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് പീഡനം നടന്നതായി ആരോപിക്കുന്നത്. സംഭവം തട്ടിക്കൊണ്ടുപോകൽ അല്ലെന്നും പീഡനത്തിന് ഇതുവരെ തെളിവില്ലെന്നും യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും യുവതി ചികിത്സയിലുണ്ടെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...