മധ്യപ്രദേശിൽ ക്രൂര മർദനം; മോഷണാരോപണത്തിൽ യുവാക്കളെ ഷോക്കടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് അരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയിലാണ് യുവാക്കള്‍ക്ക് നേരെ ക്രൂര പീഡനമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ റെയ്‌സന്‍ പോലീസ് അറസ്റ്റ് ചെയ്തു.കാര്‍മോദിയ എന്ന സ്ഥലത്തെ ഒരു ഫാം ഹൗസിലെ മോട്ടോര്‍ പമ്പുകള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പ്രദേശവാസികള്‍ ഇവരെ ക്രൂര പീഡനത്തിനിരയാക്കുന്നത്.

ഫാമിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ട ശേഷം മോഷമക്കുറ്റം സമ്മതിക്കാനും കൂട്ടാളികള്‍ ആരൊക്കെയെന്ന് ചോദിച്ചുമായിരുന്നു ക്രൂരത. പിന്നാലെ വന്യമൃഗങ്ങളില്‍ നിന്ന് ഫാമിനെ സംരക്ഷിക്കാന്‍ സ്ഥാപിച്ച യന്ത്രത്തില്‍ നിന്നും ഇവരെ ഷോക്കടിപ്പിക്കുകയായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിഷയത്തില്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...