സിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്ന സോനം വാങ്ചുകിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്ന പ്രമുഖ വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. സമരം 16-ാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്‍റെ ശരീരഭാരം 8.2 കിലോഗ്രാം കുറഞ്ഞതായി സിജെപി വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. വാങ്ചുകിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും താഴ്ന്നു. രക്തസമ്മർദ്ദം 107/70 ആയി രേഖപ്പെടുത്തിയതായും അദ്ദേഹത്തെ പരിശോധിച്ച മെഡിക്കൽ സംഘം വ്യക്തമാക്കി.

പരീക്ഷാ തട്ടിപ്പുകൾക്കെതിരെ വിദ്യാർത്ഥി സംഘടനകളും യുവജനങ്ങളും നടത്തുന്ന ഈ പ്രതിഷേധം നിലവിൽ 24 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങളോട് എത്രയും വേഗം കേന്ദ്ര സർക്കാർ അനുകൂലമായി പ്രതികരിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. മനുഷ്യജീവനുകൾ വെച്ചുള്ള ഈ പോരാട്ടത്തെ ഭരണകൂടം തങ്ങളുടെ ഈഗോയായി കാണരുതെന്നും തെറ്റുകൾ തിരുത്തുന്നത് ബലഹീനതയല്ല, മറിച്ച് ഉത്തരവാദിത്തബോധത്തിന്‍റെ ലക്ഷണമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ ഓർമ്മിപ്പിച്ചു.

അതേസമയം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി ആതിഷിയുടെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി പ്രതിനിധി സംഘവും സിപിഎം എംപി അമരാറാമിന്‍റെ നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കളും സമരപ്പന്തൽ സന്ദർശിച്ചു. സുതാര്യമായ പരീക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പുറമെ പരീക്ഷാ ക്രമക്കേടുകളെ തുടർന്നുണ്ടായ മാനസികവിഷമത്താൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ജൂൺ 20ന് ആരംഭിച്ച ഈ സമരത്തിൽ ജൂൺ 28നാണ് സോനം വാങ്ചുക് പങ്കുചേർന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് ജന്തർ മന്തറിൽ നിന്നും പാർലമെന്‍റിലേക്ക് വലിയ രീതിയിലുള്ള സമാധാനപരമായ മാർച്ച് നടത്താനും സിജെപിയും വിദ്യാർത്ഥി സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...