കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെ പോലീസ് കേസ്. ആര്‍എസ്എസ് മുൻ ജില്ലാ കാര്യവാഹക് ബിജു നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. സി പി എം പ്രവർത്തകരായ സിബിന്‍, ജിതിന്‍, പ്രിയേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ജൂലായ് 11ന് നടന്ന പ്രകടനമാണ് കേസിനാധാരം.
സി.വി.ധനരാജ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിലെ മുദ്രാവാക്യത്തിനെതിരെയാണ് കേസ്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ കുന്നരുവില്‍ നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്നാണ് ബിജുവിന്റെ പരാതി. സമൂഹ മാധ്യമത്തിലൂടെ ആർ.എസ്.എസ് പ്രവർത്തകനായ ബിജു പ്രകോപനമുണ്ടാക്കിയെന്ന കരിവെള്ളൂരിലെ സിബിന്‍ നല്‍കിയ പരാതിയില്‍ ആലക്കാട്ടെ ബിജുവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























