തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇന്നും പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. ഭാര്യയുടെ കമ്പനിയുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനോട്, ‘ആ കാര്യം ചോദിക്കാനാണ് ഇയാൾ വന്നതെന്ന് മനസിലായി എന്നു മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം. നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മാനവീയം വീഥിയിലെത്തിയപ്പോഴായിരുന്നു മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. മാനവീയം വീഥി നവീകരണം ഓണത്തിന് മുന്നോടിയായി പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി ആന്റണി രാജുവും റിയാസിനൊപ്പം ഉണ്ടായിരുന്നു.
അതിനിടെ ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു. ഇത് മഹാപാപമാണ്. വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു.
”എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു? എന്താ തെറ്റ്? കൺസൾട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൺസൾട്ടൻസി ഫീസ് കൊടുക്കുന്നയാൾ ടിഡിഎസ് പിടിച്ചിട്ടാണ് പണം കൊടുത്തിരിക്കുന്നത്. അവർ ടിഡിഎസ് ഗവൺമെന്റിലേക്ക് അടച്ചിട്ടുണ്ട്. പൈസ വാങ്ങിയാൽ വാങ്ങിയ പണത്തിന്റെ ഇൻകംടാക്സ് അടച്ചിട്ടുണ്ട്. പിന്നെന്താ അതിൽ തെറ്റ്? എല്ലാം ബാങ്ക് വഴിയാണ്. ഇതിൽ എന്താണ് തെറ്റ്? കൺസൾട്ടൻസി പാടില്ലേ? ഇങ്ങനെ ഫീസ് വാങ്ങി. എല്ലാം വളരെ കൃത്യം. എന്തിനാണിത്? ഇത് മുഖ്യമന്ത്രിയെ ആക്രമിക്കണം. കേരളത്തിലെ ഗവൺമെന്റിനെ ആക്രമിക്കണം. എന്തിനാ ഒരു പാവം ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്, ഇത് വലിയ തെറ്റാണ്.” ഇ പി ജയരാജൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































