മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളി അതിക്രമിച്ച് കാവിക്കൊടി നാട്ടിയതായി പരാതി ; ദൃശ്യങ്ങൾ വൈറൽ

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളി അതിക്രമിച്ച് കാവിക്കൊടി നാട്ടിയതായി പരാതി. ജയ്ശ്രീരാം വിളിച്ചെത്തിയ ഒരു സംഘമാളുകൾ പള്ളിയിലെ കുരിശിന് മുകളിൽ കാവിക്കൊടി നാട്ടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദി ക്വിന്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. സോഷ്യൽ മിഡിയയിൽ വൈറലായ വിഡിയോയിൽ ഒരു കൂട്ടമാളുകൾ പള്ളിയിലേക്ക് അതിക്രമിച്ചുകയറുന്നത് കാണാം. ഞായറാഴ്ച പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയ ഉടൻ തന്നെ ആർത്തെത്തിയ കാവിക്കൊടികൾ പിടിച്ച സംഘം പള്ളിയുടെ മുകളിൽ അതിക്രമിച്ചുകയറി കുരിശിന് മുകളിൽ കാവിക്കൊടി നാട്ടി. പതാകയിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചിത്രവും ജയ്ശ്രീരാം എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

ജാബുവ ജില്ലയിലെ റാണാപൂരിലെ ദബ്തലായി ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ജയ്ശ്രീരാം എന്ന് ഉറക്കെ വിളിച്ചാണ് സംഘമെത്തിയതെന്ന് പള്ളിയിലെ പാസ്റ്റര് നർബു അമലിയാർ ദി ക്വിന്റിനോട് പ്രതികരിച്ചു. അവർ ഇരുപത്തഞ്ചോളം ആളുകളുണ്ടായിരുന്നു. അവരിൽ ചിലരാണ് പള്ളിക്ക് മുകളിൽ കയറിയത്. അയൽഗ്രാമത്തിൽ നിന്നുള്ളവരാണ് എത്തിയതെന്ന് പാസ്റ്റർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരിൽ ചിലരുടെ പേരുകൾ പോലും തനിക്കറിയാം. പള്ളിയിലേക്ക് അതിക്രമിച്ച് കടന്നപ്പോൾ തന്നെ ഇത് ചെയ്യുന്നത് ശരിയെല്ലെന്നും ഞങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഞാനവരോട് പറഞ്ഞതാണ്. എന്നാൽ അതൊന്നും കേൾക്കാൻ അവർ തയ്യാറായില്ല. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസിലായില്ലെന്നും ആദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ഇവിടെ നടക്കുന്നതെന്നും അമലിയാർ പ്രതികരിച്ചു.

അതേസമയം സംഭവത്തിൽ ഇതുവരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ജാബുവ പോലീസ് സൂപ്രണ്ട് ദി ക്വിന്റിനോട് പറഞ്ഞു. സംഭവമറിഞ്ഞതോടെ സ്ഥലം സന്ദർശിച്ചു. എന്നാൽ അതൊരു പള്ളിയല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതൊരു സ്വകാര്യ വ്യക്തിയുടെ വീടാണ്. പ്രാർത്ഥനയ്ക്കായി അവരുപയോഗിക്കുന്നുവെന്ന് മാത്രം. ആ വ്യക്തിക്ക് പരാതിപ്പെടാൻ താത്പര്യമില്ലെന്നും അതിനാലാണ് കേസെടുക്കാത്തതെന്നുമാണ് പോലീസ് വാദം.

എന്നാൽ പോലീസ് വാദത്തെ പള്ളി അധികൃതർ പൂർണമായും തള്ളിക്കളഞ്ഞു. ഇത് തന്റെ വീടല്ലെന്നും 2016ൽ തുടങ്ങിയ പള്ളിയാണെന്നും അമലിയാർ പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും 40ലധികം ആളുകൾ ഇവിടെ പ്രാർത്ഥനയ്‌ക്കെത്താറുണ്ട്. ഇതൊരു ആരാധനാലയമാണെന്ന് അമലിയാർ ആവർത്തിച്ചു. ചില ആളുകൾ തങ്ങളെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫോൺ ചെയ്‌തെന്നും ക്ഷമാപണം നടത്തിയെന്നും പാസ്റ്റർ പറഞ്ഞു. അതുകൊണ്ട് പോലീസിൽ പരാതിപ്പെടണോ എന്ന് തീരുമാനിച്ചിട്ടില്ല. ഗ്രാമത്തിലെ സർപഞ്ചുമായി വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും അമലിയാർ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ...

0
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ...

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം ;ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം ആലപിക്കും, ജെൻസീ തലമുറയ്ക്ക് പ്രത്യേക...

0
ന്യൂഡൽഹി: രാജ്യത്തിന്‍റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യപ്രമേയമായി വന്ദേമാതരവും യുവശക്തിയും. ഇത്...