മലപ്പുറം: മലപ്പുറം മങ്കടയില്‍ വീട്ടമ്മയുടെ വിധവാ പെന്‍ഷന്‍ തട്ടിയെടുത്തതെന്ന പരാതിയിൽ ആരോപണ വിധേയനായ സിപിഐഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ നടപടിയുമായി പാർട്ടി. മങ്കട ഏരിയാ കമ്മിറ്റി അംഗമായ കെടി നൗഫലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഒരു വർഷത്തേക്കാണ് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖാ ജീവനക്കാരനായിരുന്നു നൗഫല്‍. മൂര്‍ക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്നു നൗഫലിനെതിരായ പരാതി. വീട്ടമ്മ തന്നെയാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. പെന്‍ഷന്‍ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ നൗഫലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2025 നവംബര്‍ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള പത്തുമാസത്തെ പെന്‍ഷന്‍ തുകയായ 20,000 രൂപ നൗഫൽ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് കൈപ്പറ്റിയതായാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെയാണ് ഇയാൾക്കെതിരെ പാർട്ടി നടപടിയെടുത്തിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































