അമ്മയുടെ ലിവിങ് ടുഗെതര്‍ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അമ്മയുടെ ലിവിങ് ടുഗെതര്‍ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. നോര്‍ത്ത് ഡല്‍ഹിയിലെ ബുറാരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 29 വയസുകാരനായ പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഗാസിയാബാദിലെ ലോനി സ്വദേശിയായ അങ്കിത് യാദവ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ തന്നെയാണ് പോലീസിൽ പരാതി നല്‍കിയത്. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുള്ള അവര്‍ എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിയുകയും പിന്നീട് അങ്കിത് യാദവുമായി ലിവിങ് ടുഗെതര്‍ ബന്ധത്തിലാവുകയും ചെയ്തതായി പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് പറയുന്നു. അറസ്റ്റിലായ അങ്കിത് ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ജൂലൈ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മ ആശുപത്രിയിൽ പോയിരുന്ന സമയത്ത് മൂന്ന് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സാഹചര്യം ദുരുപയോഗം ചെയ്ത അങ്കിത്, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തിയതായും നേരത്തെയും പ്രതി ഇതുപോലെ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടിയുടെ അമ്മ തന്നെ വിവരം പോലീസിൽ അറിയിച്ചു. പരാതി ലഭിച്ച ഉടനെ തന്നെ നടപടി എടുത്തതായും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പോലീസ് പറഞ്ഞു. കുട്ടിയുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...