മന്ത്രവാദത്തിന്‍റെ പേരില്‍ 55 പവൻ സ്വർണാഭരണവും 1.5 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

നേമം :  മന്ത്രവാദം, പൂജ എന്നിവയുടെ മറവിൽ 55 പവൻ സ്വർണാഭരണവും 1.5 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി. നേമം വെള്ളായണി ശിവോദയം റോഡിൽ കൊടിയിൽ വീട്ടിൽ വിശ്വംഭരന്‍റെ  മകൾ വിനിതുവാണ് ഇതു സംബന്ധിച്ച് നേമം പോലീസിൽ പരാതി നൽകിയത്. കുടുംബത്തിലെ തുടർച്ചയായ ദുർമരണങ്ങൾക്ക് പരിഹാരമെന്നു വിശ്വസിപ്പിച്ചു തമിഴ്നാട് സ്വദേശികളായ പിതാവും മകളും ചേർന്ന് സ്വർണവും പണവും കവർന്നു എന്നാണ് വിനിതുവിന്‍റെ പരാതി.

ഒന്നര വർഷം മുൻപാണ് സംഭവം. മന്ത്രവാദത്തോടനുബന്ധിച്ച് തങ്ങളിൽ നിന്നു സ്വർണവും പണവും വാങ്ങി വീട്ടിലെ അലമാരയിൽ പൂട്ടി വെച്ചു എന്നും ആദ്യം 15 ദിവസ ശേഷം തുറന്ന് എടുക്കുക എന്നു പറഞ്ഞാണ് തട്ടിപ്പുകാർ സ്ഥലം വിട്ടതെന്ന് പരാതിക്കാരി പറഞ്ഞു. ഇതിനിടെ അലമാര തുറക്കാൻ പല മാസങ്ങളുടെ ഇടവേളകൾ നിർദേശിച്ചു. പിന്നീട് അലമാര തുറന്നു പരിശോധിച്ചപ്പോൾ‌ ശൂന്യമായിരുന്നു എന്നു വിനിതു പറഞ്ഞു. മറ്റു നടപടികൾ വേണ്ടെന്നും തട്ടിയെടുത്ത സ്വർണം തിരികെ വാങ്ങി നൽകിയാൽ മതിയെന്ന പരാതിക്കാരുടെ ആവശ്യമനുസരിച്ച് തട്ടിപ്പുകാരിൽ നിന്നു പകുതിയിലധികം സ്വർണം വാങ്ങി നൽകിയിട്ടുണ്ടെന്നു നേമം പോലീസ് പറയുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...