62കാരനെ അടൂർ പോലീസ് സ്റ്റേഷനുള്ളിൽ വച്ച് അകാരണമായി മർദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയില്‍ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ 62കാരനെ അടൂർ പോലീസ് സ്റ്റേഷനുള്ളിൽ വച്ച് അകാരണമായി മർദിച്ചെന്ന് പരാതി. സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി. മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നീതി കിട്ടുന്നില്ലെന്ന് പള്ളിക്കൽ സ്വദേശി ബാബു പറയുന്നു. നാട്ടിൽ തന്നെയുള്ള മറ്റൊരു വ്യക്തിയുമായി സാമ്പത്തിക ഇടപാടിൽ തർക്കം ഉണ്ടായിരുന്നു. അടൂർ പോലീസ് സ്റ്റേഷനിൽ വച്ച് മെയ് 27ാം തീയതി സിഐയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പായി. തുടർന്ന് പരാതികൾ ഒന്നുമില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ട് സിഐ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോയി. ഈ സമയം സ്റ്റേഷനിലേക്ക് കയറിവന്ന എസ്ഐ അനൂപ് ചന്ദ്രൻ ഒരു കാരണവും ഇല്ലാതെ അസഭ്യം പറഞ്ഞശേഷം മർദിച്ചു എന്നാണ് പരാതി. അസുഖ ബാധിതനാണെന്നും ഉപദ്രവിക്കരുത് എന്നും സ്റ്റേഷന് പുറത്തുനിന്ന് ബാബുവിന്റെ ഭാര്യ കരഞ്ഞു പറഞ്ഞു. എന്നാൽ ഭാര്യയെയും അസഭ്യം പറഞ്ഞ എസ്ഐ ജാതീയമായി അധിക്ഷേപിച്ചെന്നും ബാബു പറയുന്നു. ദളിത് സംഘടനാ പ്രവർത്തകർ കൂടിയാണ് ബാബുവും ഭാര്യയും. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും എസ്ഐക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....