പുതുവത്സര രാത്രിയിൽ പട്ടിക വിഭാഗത്തിൽപ്പെട്ട കുടുംബത്തെ മദ്യപാനസംഘം ആക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുവത്സര രാത്രിയിൽ പട്ടിക വിഭാഗത്തിൽപ്പെട്ട കുടുംബത്തെ മദ്യപാനസംഘം ആക്രമിച്ചതായി പരാതി. കോട്ടയം ചങ്ങനാശേരി സ്വദേശിയും കലകാരനുമായ സുനിലിനും കുടുംബത്തിനുമാണ് മർദനമേറ്റത്. ജാതീയമായി അധിക്ഷേപിച്ചുവെന്നും പരാതിയുണ്ട്. പുതവത്സര രാത്രിയിൽ പുറത്ത്‌ പോയി വാകത്താനത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഒരു സംഘം ഇവരെ ആക്രമിച്ചത്. വീട്ടിലേക്കുള്ള വഴിയിൽ വെച്ചിരുന്ന വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദ്ദനമുണ്ടായത്.

സുനിലിന്‍റെ 11 വയസുള്ള മകനും ഭാര്യയ്ക്കും ക്രൂരമായി മർദനമേറ്റു. മദ്യപാനസംഘത്തിലുള്ളവരിൽ പലരും സമീപ സ്ഥലങ്ങളില്‍ ഉള്ളവരാണെന്നാണ് ഇവർ പറയുന്നത്. മർദ്ദനത്തിനിടെ ജാതീയമായി അധിക്ഷേപിച്ചതെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഭാര്യ സിമിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാകത്താനം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...