കൊച്ചി: ഗുണ്ടാ പിരിവിന്റെ പേരിൽ അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചതായി പരാതി. ആലുവ എടയാർ ജംഗ്ഷനിൽ മീൻ കച്ചവടം നടത്തുന്ന പശ്ചിമബംഗാൾ സ്വദേശി മസൂദിൽ വിശ്വാസിനാണ് മർദ്ദനമേറ്റത്. അക്രമത്തിന് നേതൃത്വം നൽകിയ പ്രതി റിയാസിനെ പോലീസ് കസ്റ്റിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. റോഡരികിൽ മീൻ കച്ചവടം നടത്തുകയായിരുന്ന മസൂദിനടുത്തെത്തിയ നാലംഗം സംഘം പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചോദിച്ച പണം നൽകാൻ മസൂദ് കൂട്ടാക്കിയില്ല. ഇതെ തുടർന്നായിരുന്നു മർദ്ദനം. സംഘം 15 മിനിറ്റോളം മസൂദിനെ മർദ്ദിച്ചു. മർദ്ദനത്തിൽ തലയ്ക്കും മുഖത്തിനും പരിക്കേറ്റ മസൂദിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ഥലത്ത് ഗുണ്ടാ സംഘങ്ങളുടെ പിരിവും അക്രമവും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ബിനാനിപ്പുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























