മാനന്തവാടി : വയനാട്ടിൽ കോളേജ് ബസ് ഡ്രൈവറെ ഒരു സംഘം ബസ് തടഞ്ഞിട്ട് മർദിച്ചതായി പരാതി. നടവയൽ സിഎം കോളേജിലെ ബസ് ഡ്രൈവർ പി.എസ്. ഷിൻസിനാണ് മർദനമേറ്റത്. കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാനന്തവാടി രണ്ടേ നാലിൽ വെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു ആക്രമണം. കോളേജ് വിദ്യാർത്ഥികളെ ഇറക്കാൻ പോകുമ്പോഴാണ് മർദനം. വഴിയില്‍ വെച്ച് ഒരു സംഘം വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു. പരിക്കേറ്റ ഡ്രൈവർ ഷിൻസ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ വർഷം സിഎം കോളേജിൽ പഠനം പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിനി ഭർത്താവിനൊപ്പം കോളേജില്‍ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നിരുന്നു. അവിടെ വെച്ച് വാഹനത്തിന് സൈഡ് നൽകുന്നതിൽ ഇവരുമായി വാക്കേറ്റവുണ്ടായി. ഇതാണ് മർദനത്തിൽ കലാശിച്ചത്. കോളേജ് അധികൃതർ മാനന്തവാടി പോലീസിൽ പരാതി നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























