തിരുവനന്തപുരം ഭരതന്നൂരിൽ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂരിൽ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. ഭരതന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ബിപിന് ആണ് മർദനമേറ്റത്. ബിപിന്റെ തലയ്ക്കാണ് പരുക്കേറ്റത്. അതേ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ബിപിനെ മർദ്ദിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ബിപിൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ രക്ഷകർത്താക്കൾ പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പാങ്ങോട് എസ്എച്ച്ഓ പറഞ്ഞു. അതേസമയം സ്കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവം നടന്നതെന്ന് സ്കൂൾ അധികൃതരും പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിദ്യാർഥികൾ തമ്മിലുള്ള പൂർവ്വ വൈരാഗ്യം ആണ് സംഘർഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് ഖലിസ്ഥാൻ ഭീകരാക്രമണ ഭീഷണി; ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിർദ്ദേശം

0
ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലും ഉത്തരാഖണ്ഡിലും ഖലിസ്ഥാൻ ഭീകരരുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ്...

സൗദിയിൽ ഹെലികോപ്റ്റർ അപകടം; 14 പേർക്ക് ദാരുണാന്ത്യം

0
റിയാദ്: ഇന്ന് പ്രാദേശിക സമയം പുലര്‍ച്ചെ ആറോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്....

കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

0
കോട്ടയം: കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആഷിർ (16)...

അതിശക്ത മഴ : ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...