ചെങ്ങറമുക്ക് – ചെങ്ങറ റോഡ്‌ തകര്‍ച്ചയില്‍ ; ടാറിംഗ് നടത്താന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ചെങ്ങറമുക്ക് – ചെങ്ങറ റോഡ്‌ തകര്‍ച്ചയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടാര്‍ ചെയ്ത് നവീകരിക്കാന്‍ നടപടിയില്ല. കോന്നി തണ്ണിത്തോട് റോഡിലെ ചെങ്ങറമുക്കില്‍ നിന്നും ചെങ്ങറ, കുമ്പളാംപൊയ്ക, വടശ്ശേരിക്കര ഭാഗത്തേക്ക് എത്തിച്ചേരുവാനുള്ള പ്രധാന റോഡാണിത്. വര്‍ഷങ്ങളായി റോഡ്‌ ടാര്‍ ചെയ്തിട്ട്. റോഡിന്‍റെ കുറച്ചു ഭാഗം ചെങ്ങറ എസ്റ്റേറ്റില്‍ കൂടിയാണ് കടന്നുപോകുന്നത്. റോഡ്‌ നവീകരണം സാധ്യമാകാതെ വന്നതോടെ റോഡിലെ ടാറിംഗ് ഇളകി മാറി വലിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. ഇതോടെ വാഹനയാത്ര കൂടുതല്‍ ദുഷ്കരമായി. കൊന്നപ്പാറ നിവാസികളും തണ്ണിത്തോട്, അതുമ്പുംകുളം, മണ്ണീറ, ആവോലിക്കുഴി തുടങ്ങി നിരവധി മേഖലയിലെ ആളുകളും കുമ്പളാംപൊയ്ക ഭാഗത്തേക്ക് എത്താന്‍ ഈ വഴിയാണ് കൂടുതലും ഉപയോഗിക്കുന്നത്. ശബരിമല മണ്ഡലകാലത്ത് കുമ്പളാംപൊയ്ക വഴി വടശ്ശേരിക്കരയിലെത്തി ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തരും റോഡ്‌ ഉപയോഗിക്കുന്നുണ്ട്. എസ്റ്റേറ്റ് അധീനതയിലുള്ള ഭാഗം ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കുകയും ഇവിടം കുറച്ച് വര്‍ഷം മുന്‍പ് ടാര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് എം.പി ഫണ്ട് ഉപയോഗിച്ചും റോഡ്‌ ടാറിംഗ് നടത്തിയിരുന്നു. എന്നാല്‍ റോഡില്‍ വെള്ളം ഒഴുകി പോകാന്‍ ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡിലെ ടാറിംഗ് ഇളകി മാറി വലിയ കുഴികള്‍ രൂപപ്പെട്ടത് വാഹന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

കൂടാതെ ചെങ്ങറമുക്കില്‍ റോഡ്‌ തുടങ്ങുന്ന ഭാഗത്തെ പാലവും അപകടാവസ്ഥയിലാണ്. പാലത്തിന്‍റെ അടിയിലെ കോണ്ക്രീറ്റ് കാലപ്പഴക്കത്താല്‍ ഇളകി കമ്പികള്‍ തളിഞ്ഞ അവസ്ഥയിലുമാണ്. റോഡിലൂടെ വലിയ വാഹനങ്ങളുടെ യാത്രയും തകര്‍ച്ചക്ക് കാരണമായി. റോഡും പാലവും പുനര്‍നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കി മടുത്തു. എന്നിട്ടും യാതൊരു നടപടിയുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനായി ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം

0
ഗ്രേറ്റർ നോയിഡ : ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡ സ്വദേശിയായ യുവാവ് ഓൺലൈനായി...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473...

0
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്...

ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാരിൽ ഒപ്പിട്ട്...

0
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ്...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി...