പ്രമാടം ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി ; മാലിന്യം നിറഞ്ഞ് പ്രദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പേരിന് മാത്രമെന്ന് വ്യാപക ആക്ഷേപം. വാര്‍ഡുകളില്‍ പലയിടത്തും മാലിന്യങ്ങള്‍ കെട്ടികിടന്നിട്ടും നീക്കം ചെയ്യുന്നില്ല എന്നാണ് പരാതി ഉയരുന്നത്. പ്രമാടം വി. കോട്ടയം ജംഗ്ഷനില്‍ ഓട നിറഞ്ഞാണ് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും കിടക്കുന്നത്. ഇതോടൊപ്പം റോഡില്‍ പലയിടത്തും കാടുകളും നീക്കം ചെയ്തിട്ടില്ല. മഴക്കാലപൂര്‍വ്വ ശുചീകരണമെന്ന പേരില്‍ പലഭാഗത്തും പേരിന് മാത്രമാണ് കാടുകള്‍ വെട്ടിതെളിച്ചത്. ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പലയിടത്തും മിനി എം.സി.എഫ് കളില്‍ നിറഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ടും കാലങ്ങള്‍ ഏറെയായി. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ അരികില്‍ മല്ലശേരിമുക്കിന് സമീപത്തും നിറഞ്ഞ് കവിഞ്ഞ മിനി എം.സി.എഫ് കാടുകയറി കിടക്കുന്നുണ്ട്. ഇത് നിറഞ്ഞതോടെ എം.സി.എഫ് പരിസരത്താണ് ഇപ്പോള്‍ മാലിന്യം തള്ളുന്നത്. തുടര്‍ച്ചയായി പെയ്തമഴയില്‍ പഞ്ചായത്തിലെ പല ഓടകളിലും കെട്ടികിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും അടക്കം കൊതുകുകള്‍ മുട്ടയിട്ട് തുടങ്ങിയിട്ടുമുണ്ട്. മഴക്കാലം രോഗങ്ങളുടെ കാലം കൂടിയായതിനാല്‍ വലിയ രോഗ ഭീതിയാണ് ഇത് ജനങ്ങളില്‍ സൃഷ്ടിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാരിൽ ഒപ്പിട്ട്...

0
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ്...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി...

മുതിർന്ന മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

0
കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ...

അട്ടപ്പാടി ഇരട്ടക്കൊലക്കേസ് ; കൂടുതൽ വിവരങ്ങൾ പുറത്ത് , പ്രതിയും കൊല്ലപ്പെട്ട...

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലക്കേസുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ പശ്ചിമബം​ഗാൾ...