2011ൽ എൽഡിഎഫ് സർക്കാറിന് തുടർഭരണം കിട്ടാതിരിക്കാൻ പിണറായി വിജയൻ ശ്രമിച്ചന്ന് മുൻ ഐഎഎസ് ഓഫിസർ കെ.സുരേഷ്കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2011ൽ എൽഡിഎഫ് സർക്കാറിന് തുടർഭരണം കിട്ടാതിരിക്കാൻ പിണറായി വിജയൻ ശ്രമിച്ചന്ന് മുൻ ഐഎഎസ് ഓഫിസർ കെ.സുരേഷ്കുമാർ. ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിലാണ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. 2011 ൽ തോൽപിക്കണമെന്ന ഉദ്ദേശ്യത്തോടെ 13 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി. വി.എസ് ഇക്കാര്യം തന്നോട് പറഞ്ഞെന്നും സുരേഷ്കുമാർ വെളിപ്പെടുത്തി. വി.എസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു കെ.സുരേഷ്‌കുമാർവി.എസ് സർക്കാരിന്റെ കാലത്ത് ഫയൽകടത്താൻ സിപിഎം മൂന്നുപേർക്ക് ചുമതല നൽകി. എകെജി സെന്ററിൽ ഫയൽ പരിശോധിച്ചശേഷം മാത്രമാണ് മുഖ്യമന്ത്രിയെ കാണിച്ചിരുന്നത്. കെ.എൻ ബാലഗോപാൽ, എസ്. രാജേന്ദ്രൻ എന്നിവരുടെ പേരിലാണ് പരാമർശം.

ഏതെല്ലാം ഫയലുകൾ മുഖ്യമന്ത്രിക്കയക്കണം എന്നു തീരുമാനിച്ചിരുന്നത് എകെജി സെന്ററെന്നും പുസ്തകത്തിൽ.മൂന്നാർ ദൗത്യം പാതി വഴിയിൽ മുടങ്ങിനുള്ള കാരണങ്ങളും ഇതിൽ വിശദീകരിക്കുന്നു. മൂന്നാർ ദൗത്യം അട്ടിമറിക്കാൻ സബ്‌കളകട്റായിരുന്ന രത്തൻ യു. ഖേൽക്കർ ശ്രമിച്ചു. സിപിഐയുടെ ഓഫീസ് കെട്ടിടം പൊളിക്കാൻ സബ്‌കളകട്റായിരുന്ന രത്തൻ യു. ഖേൽക്കർ അമിതാവേശം കാട്ടി. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. വി.എസിനെതിരെ സിപിഐക്ക് കിട്ടിയ ആയുധമായി ഇത് മാറിയെന്നും സുരേഷ് കുമാർ. ജീവിച്ചിരുന്ന കാലത്ത് വി.എസ് നിർദ്ദേശിച്ചതനുസരിച്ചാണ് പുസ്തകരചനയെന്ന് സുരേഷ് കുമാർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....

ജന്തർ മന്തറിലെ പ്രതിഷേധം : വിദ്യാർഥിക്കെതിരായ നടപടിയിൽ രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക്...

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത താങ്കളിൽനിന്ന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട് ; മന്ത്രി സണ്ണി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ...

ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ പിണറായി വിജയൻ

0
ചെങ്ങന്നൂർ : കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത്...