കൊല്ലത്ത് സൈനികനെയും സഹോദരനെയും കടയുടമയും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഇരവിപുരത്ത് സൈനികനെയും സഹോദരനെയും കട ഉടമയും കൂട്ടാളികളും ക്രൂരമായി മർദിച്ചു. ആയിരംതെങ്ങ് സ്വദേശികളായ അമീന്‍ ഷാ, അമീര്‍ ഷാ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സാധനം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി സഹോദരങ്ങൾ കൂട്ടിക്കടയിലുള്ള ശിഹാബുദ്ദീന്റെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തി. സാധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി ഉണ്ടായ തർക്കം സംഘം ചേർന്നുള്ള ആക്രമണത്തിൽ കലാശിച്ചു. സൈനികന്റെ മുഖത്തും തലയ്ക്കു പൊട്ടലും ശരീരമാസകലം പരിക്കുമുണ്ട്.

നിലത്തുവീണ അമീൻ ഷായെയും തടയാൻ എത്തിയ സഹോദരൻ അമീർ ഷായെയും ഇഷ്ടിക ഉൾപ്പടെ ഉപയോഗിച്ചാണ് 20 ലധികം വരുന്ന പ്രതികൾ മർദിച്ചത്. പെട്രോളിംഗ് നടത്തിയ പൊലീസ് സംഘം എത്തിയാണ് സഹോദരങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയത്. കേസിൽ കടയുടമ ശിഹാബുദ്ദീന്‍, മർദിച്ച മുഹമ്മദ് റാഫി എന്നിവരെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. സൈന്യത്തിൽ പാരാമെഡിക്കൽ വിഭാഗത്തിൽ സിക്കിമിൽ ജോലി ചെയ്ത് വരികയായിരുന്നു അമീൻ ഷാ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...