ജില്ലയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ എൻ ടി യു സായാഹ്ന ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച് അധ്യാപക സമൂഹത്തിന് നീതി നിഷേധിക്കുന്ന സർക്കാർ നിലപാടിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ദേശീയ അധ്യാപക പരിഷത്ത്. അവകാശങ്ങൾ നിഷേധിക്കുമ്പോൾ നിശബ്ദമായിരിക്കാൻ ഭരണത്തിൻ്റെ തണലിൽ സംഘടന പ്രവർത്തനം നടത്തുന്നവരല്ല മറിച്ച് നിവർന്ന് നിന്ന് ചോദിക്കുവാൻ ആർജവമുള്ള അധ്യാപക പ്രസ്ഥാനം ആണ് എൻ ടി യു. സംസ്ഥാനവ്യാപകമായി ഉപജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ധർണ്ണ പത്തനംതിട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ അധ്യക്ഷ അനിത ജി. നായർ പറഞ്ഞു. അക്കാദമിക് കലണ്ടർ പുനഃപരിശോധിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക തുടങ്ങി അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് പരിഷ്കരിക്കുക, ഉച്ചഭക്ഷണപദ്ധതിയുടെ തുക കാലോചിതമായി വർദ്ധിപ്പിക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകരുടെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലയിലെ വിവിധ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കേന്ദ്രങ്ങളിൽ നടന്ന ധർണ്ണ ജില്ലാ ജനറൽ സെക്രട്ടറി  സനൽ കുമാർ, ഫെറ്റോ ജില്ലാ അധ്യക്ഷൻ  മനോജ്‌ ബി നായർ, സംസ്ഥാന സമിതി അംഗങ്ങൾ ആയ ഗിരിജ ദേവി എസ്, മനോജ്‌ ബി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജ്യോതി ജി നായർ, വിഭു നാരായൺ, അനുരാഗ് എൻ, ബിജിലി എന്നിവർ നേതൃത്വം നൽകി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് പൊളിക്കാൻ അനുമതി നൽകി ഹൈക്കോടതി

0
കൊച്ചി: എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്‍റിലെ ചന്ദർ കുഞ്ജ് പാർപ്പിട...

ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളജിലെ...

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കൊന്ന വളർത്തുനായക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തിയ വളർത്തുനായ, ഏറ്റുമുട്ടലിനിടെ...

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള...