അത്യാസന്ന നിലയിൽ ആയിരുന്ന രോഗിക്ക് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് വിട്ട് നൽകിയില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂർ ; കുന്നംകുളം താലൂക്ക് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ആയിരുന്ന രോഗിക്ക് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് വിട്ട് നൽകിയില്ലെന്ന് പരാതി. വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മലങ്കര സ്വദേശി സുധീഷിന് ആംബുലൻസിനുള്ളിൽ വച്ച് ജീവൻ നഷ്ടമായി. ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസ് ഉണ്ടായിരുന്നിട്ടും, സൗകര്യങ്ങളില്ലാത്ത ആംബുലൻസിൽ കയറ്റി വിട്ടത് ഡോക്ടർമാരുടെ അലംഭാവമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ഞായറാഴ്ച പുലർച്ചെ ഒരുമണിക്കാണ് കാണിപ്പയ്യൂർ വീട്ടിൽ സുധീഷിനെ നെഞ്ച് വേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതം ആണെന്ന് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലെ ഡ്യുട്ടി ഡോക്ടർ അടിയന്തിര ശുശ്രൂഷകൾ നൽകി. വിദഗ്ധ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് മറ്റൊരു രോഗിയുമായി ആശുപത്രിയിൽ എത്തിയ ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു.

കുന്നംകുളം താലൂക് ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസാണ് ഉള്ളത്. ഡ്രൈവ‍ർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നു. പക്ഷെ ഇവരെ അറിയിക്കാതെ പുറത്ത് നിന്നുള്ള ആംബുലൻസിൽ രോഗിയെ അയച്ച ഡോക്ടർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കുന്നംകുളം നഗരസഭ ചെയർമാൻ സൂപ്രണ്ടിന് കത്തയിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. വിഷയത്തിൽ പ്രതികരിക്കാൻ സൂപ്രണ്ട് തയ്യാറായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....