താമരശ്ശേരിയിൽ പരിചയം നടിച്ച് എടിഎം കാർഡ് തട്ടിയെടുത്ത് 5000 രൂപ പിൻവലിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരിയിൽ പരിചയം നടിച്ച് എടിഎം കാർഡ് തട്ടിയെടുത്ത് 5000 രൂപ പിൻവലിച്ചതായി പരാതി. താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയുടെ പണമാണ് നഷ്ടപ്പെട്ടത്. എടിഎം കൗണ്ടറിൽ വെച്ച് സഹായം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഭവം സംബന്ധിച്ച് ചുമട്ടുതൊഴിലാളി പോലീസിൽ പരാതി നൽകി. എടിഎമ്മിൽ പണം പിൻവലിക്കാൻ കയറിയ ചുമട്ടുതൊഴിലാളിയെ സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ സമീപിച്ചത്. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് കൈക്കലാക്കി.

പണം പിൻവലിക്കുന്നതിനിടെ മറ്റൊരു കാർഡ് തിരികെ നൽകി കബളിപ്പിക്കുകയായിരുന്നു. പിന്നീട് ഈ കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് 5000 രൂപ പിൻവലിച്ചു. അപരിചിതരായ ആളുകളുടെ സഹായം എടിഎം കൗണ്ടറുകളിൽ സ്വീകരിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. എടിഎം കാർഡും പിൻ നമ്പറും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ബാങ്കിടപാടുകൾ നടത്തുമ്പോൾ സഹായത്തിനായി ആരെയും സമീപിക്കാതിരിക്കുക. ഇത്തരത്തിൽ എന്തെങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിലും ബാങ്കിലും അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...