കോന്നി കരിയാട്ടത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരം ആവേശമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കരിയാട്ടത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരം ആവേശമായി. കോന്നി വിക്ടറിയുടെ ടീമായ കോട്ടയം യുവ മൈത്രി കരികാട്ടൂർ ഒന്നാം സ്ഥാനം നേടി. കരിയാട്ടത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചക്ക് കോന്നി കെ എസ് ആർ റ്റി സി ഗ്രൗണ്ടിലാണ് കാണിക്കളെ ആവേശം കൊള്ളിച്ച് കൂറ്റൻ വടം വലി മത്സരം നടന്നത്. എട്ട് ടീമുകൾ മൂന്ന് പൂളുകളായാണ് മത്സരത്തിൽ പങ്കെടുത്തത്. യുവമൈത്രി കരികാട്ടൂർ ഒന്നാം സ്ഥാനം നേടിയപ്പോൾ കോട്ടാത്തല ഫൈൻ ആർട്സ് രണ്ടാം സ്ഥാനവും നേടി. പെരുനാട് ആജ്ഞനേയ ടീം മൂന്നാം സ്ഥാനവും നേടി.

വാശിയേറിയ കമ്പിവലി മത്സരം ചുട്ടുപൊള്ളുന്ന വെയിലിലും കാണികൾ ആആവേശത്തോടെ ആണ് സ്വീകരിച്ചത്. ഒന്നാം സ്ഥാനം പതിനായിരം രൂപയും രണ്ടാം സ്ഥാനം എണ്ണായിരം രൂപയും വിജയികൾക്ക് സമ്മാനമായി നൽകി. പത്തനംതിട്ട വടം വലി ജില്ലാ അസോസിയേഷനും കരിയാട്ടം സംഘടക സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള വിവിധ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. കരിയാട്ടം സംഘാടക സമിതി ജനറൽ കൺവീനർ ശ്യാം ലാൽ ഉത്ഘാടനം ചെയ്തു. നിബിൻ, ടിനു എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫികൾ സംഘാടക സമിതി രക്ഷാധികാരി പി ജെ അജയകുമാർ വിതരണം ചെയ്തു. എം എസ് ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്താംക്ലാസ് ബോർഡ് പരീക്ഷ; മൂന്നാം ഭാഷ ഒഴിവാക്കി സിബിഎസ്ഇയുടെ പുതിയ നിർദേശം

0
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ....

കേരളത്തിൽ മഴ പെയ്യാൻ സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

0
ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി...

വെള്ളം നല്‍കാതെ വാട്ടർ ചാർജ്ജ്‌ വാങ്ങിയ വാട്ടർ അഥോറിറ്റിയെ വെള്ളം കുടിപ്പിച്ച് കോടതി :...

0
തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും...

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...