Wednesday, January 22, 2025 7:22 am

മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാൻ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകർത്താൻ ശ്രമിച്ചവരോട് ഇയാൾ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നിൽക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വീട്ടിൽനിന്ന് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുള്ളത്. ഇത്തരത്തിൽ വോട്ട് ചെയ്യേണ്ടവർ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷ നൽകണം. അപേക്ഷകൾ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടർന്ന് പോളിങ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

0
തിരുവനന്തപുരം : ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പി...

ഒറ്റപ്പാലം സ്വദേശി ദമ്മാമിൽ നിര്യാതനായി

0
ദമ്മാം : ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് മദ്രസക്ക് സമീപം സൈനുദ്ദീൻ-ആയിഷ...

30കാരിയുടെ കൊലപാതകത്തിൽ പ്രതിക്കായി തെരച്ചിൽ തുടരുന്നു

0
തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്തെ 30കാരി ആതിരയുടെ കൊലപാതകത്തിൽ പ്രതിക്കായി തെരച്ചിൽ...

അപൂർവയിനം അലക്‌സാൻഡ്രൈൻ തത്തകളെ വിൽപന നടത്തിയതിന് യുവാവ് പിടിയിൽ

0
ഹൈദരാബാദ് : അപൂർവയിനം അലക്‌സാൻഡ്രൈൻ തത്തകളെ വിൽപന നടത്തിയതിന് യുവാവ് പിടിയിൽ....