ശബരിമല പാതയിലെ കാടു തെളിക്കല്‍ പ്രഹസനമായി മാറുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല പാതയിലെ കാടു തെളിക്കല്‍ പ്രഹസനമായി മാറുന്നതായി പരാതി. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ പാതയിലെ കാടുകളാണ് പേരിന് മാത്രമുള്ള തെളിക്കലായി മാറുന്നത്. അടിക്കാടുകള്‍ മാത്രമാണ് യന്ത്രം ഉപയോഗിച്ച് നീക്കുന്നത്. വലിയ കാടുകള്‍ അതേ പോലെ നില്‍ക്കുകയാണ്. കാരിഞ്ചയും വട്ടയും മറ്റു ബലമുള്ള കാടുകളും നീക്കാതെ ചുറ്റുമുള്ള അടിക്കാടുകള്‍ മാത്രമാണ് തെളിച്ചു പോകുന്നത്. മുന്‍പ് സീസണ്‍ സമയത്ത് എല്ലാ കാടുകളും നീക്കി പാത വൃത്തിയാക്കിയിരുന്നതാണ്. ഇത്തവണ മണ്ഡല കാലത്തിന് തുടക്കം കുറിച്ച ശേഷമാണ് പണികള്‍ തുടങ്ങിയത്. ഇത്തരത്തില്‍ കാടുകള്‍ നീക്കുന്നതു കൊണ്ട് ആര്‍ക്കും ഗുണമുണ്ടാകുകയില്ല. സീസണ്‍ സമയത്ത് കെ.എസ്‌.ആര്‍.ടി.സി ഒഴികെയുള്ള വലിയ വാഹനങ്ങള്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതാണെങ്കിലും വശങ്ങള്‍ ഐറിഷ് ജോലികള്‍ ചെയ്യാത്ത നിലയിലാണ്. അതുകൊണ്ടു തന്നെ ടാറിംങ്ങിനോടു ചേര്‍ന്നു തന്നെ കാടുകളും വളര്‍ന്ന നിലയിലാണു പാത. പൊതുമരാമത്ത് അധികൃതര്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...