കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പോലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍. ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























