നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഹോട്ടലില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ചുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

നിലയ്ക്കല്‍ : നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഹോട്ടലില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ചുവെന്ന് പരാതി. മര്‍ദനമേറ്റ നാലു ജീവനക്കാര്‍ നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. അനധികൃതമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരായ അട്ടത്തോട് സ്വദേശികള്‍ എന്ന് അവകാശപ്പെടുന്നവരാണ് ജീവനക്കാരെ മര്‍ദിച്ചത്.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസിക്ക് 50 രൂപയാണ് നിരക്ക്. അതേസമയം അയ്യപ്പന്മാരുടെ അജ്ഞത മുതലെടുത്ത് ആളൊന്നിന് 150 രൂപ ഈടാക്കിയാണ് സമാന്തര സര്‍വീസുകാര്‍ തീര്‍ഥാടകരെ കൊള്ളയടിക്കുന്നത് എന്ന് പറയുന്നു. സമാന്തര സര്‍വീസുകാരുടെ ഈ രീതി കാരണം നിലയ്ക്കലിലെ ഹോട്ടലുകളിലേക്ക് സ്വാമിമാര്‍ എത്തുന്നില്ലെന്ന് പരാതിയുണ്ട്. ഇത് ചോദ്യം ചെയ്തതിനും പരാതിപ്പെട്ടതിനുമാണ് അഞ്ചാം നമ്പര്‍ അന്നലക്ഷ്മി ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചത് എന്നാണ് പറയുന്നത്. സമാന്തര സര്‍വീസിനെതിരേ പരാതി ഉയര്‍ന്നിട്ടും നടപടി ഉണ്ടായിട്ടില്ല. കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ റൂട്ടിന് ഭീഷണിയായി സമാന്തര സര്‍വീസ് മാറിയിട്ടും നടപടി എടുക്കാതെ അധികൃതര്‍ തുടരുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...