തെള്ളിയൂർക്കാവിൽ ലൈസൻസ് ഫീസ് പിരിക്കാനെത്തിയ ജീവനക്കാരെ അപമാനിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : വൃശ്ചികവാണിഭം നടക്കുന്ന തെള്ളിയൂർക്കാവിൽ ലൈസൻസ് ഫീസ് പിരിക്കാനെത്തിയ എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരെ കച്ചവടക്കാരും സാമൂഹികവിരുദ്ധരും ചേർന്ന് തടസ്സപ്പെടുത്തിയതായി പരാതി. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 236 പ്രകാരമുളള നടപടിയുടെ ഭാഗമായി താത്‌കാലിക ലൈസൻസ് അനുവദിക്കാനും ഫീസ് പിരിവിനുമായി എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. ഇതേത്തുടർന്ന് കുറേനേരം സംഘർഷമായിരുന്നു. വനിതാജീവനക്കാർ ഉൾപ്പെട്ട സ്ക്വാഡിനെ അസഭ്യംപറയുകയും അഴിമതിക്കാരാണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു.

ജീവനക്കാരെ മാനസികമായി തളർത്തുന്ന തരത്തിൽ സംഭാഷണം നടത്തുകയും ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയുമുണ്ടായി. ഇതിനാൽ ഗ്രാമപ്പഞ്ചായത്തിന് ലഭിക്കാനുള്ള നികുതിവരുമാനം നഷ്ടപ്പെടുന്നതിന് ഇടയായി. പ്രശ്നപരിഹാരം കാണുന്നതിന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് ഉഷാ ജേക്കബ്, മെമ്പർമാർ എന്നിവരെയും അസഭ്യം പറഞ്ഞു. ജോലികൾ നിർവഹിക്കുന്നതിന് തടസ്സം വരുത്തിയ കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും തുടർജോലികൾ നിർവഹിക്കുന്നതിന് ആവശ്യമായ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോയിപ്രം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...